‘നടിമാര്‍ എല്ലാവരുടെയും തെറി വിളികള്‍ കേള്‍ക്കുവാന്‍ തയ്യാറാവണ്ടവരാണ്’

നിരവധി ആരാധകരുള്ള താരമാണ് നിമിഷ സജയന്‍. ഇപ്പോഴിതാ താരം തന്റെ ബോള്‍ഡ് ലുക്കിലുള്ള ഒരി ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. നടിക്കെതിരെ മോശം കമന്റിട്ടവരും നിരവധിയാണ്. ഇപ്പോഴിതാ ആന്‍സി…

നിരവധി ആരാധകരുള്ള താരമാണ് നിമിഷ സജയന്‍. ഇപ്പോഴിതാ താരം തന്റെ ബോള്‍ഡ് ലുക്കിലുള്ള ഒരി ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. നടിക്കെതിരെ മോശം കമന്റിട്ടവരും നിരവധിയാണ്. ഇപ്പോഴിതാ ആന്‍സി വിഷ്ണു ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മലയാളികളില്‍ ചിലര്‍ക്ക് കണ്ട് വരുന്ന ഒരു പ്രത്യേക തരം അസുഖമുണ്ട്, നടിയോ, എഴുത്തുക്കാരിയോ, അങ്ങനെ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയും ആയികൊള്ളട്ടെ, അവളുടെ വസ്ത്ര ധാരണത്തെയും, പ്രണയത്തെയും, സൗഹൃദത്തെയും വിചാരണ ചെയ്യുന്ന സ്വഭാവമെന്ന് പറഞ്ഞാണ് ആന്‍സിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

ഈ അടുത്ത് സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണങ്ങളില്‍ ഇരയായിട്ടുള്ള ഒരു അഭിനേത്രിയാണ് നിമിഷ സജയന്‍.
നിമിഷയുടെ നിറവും നിമിഷയുടെ ഭാഷയും വസ്ത്രധാരണവും സദാചാര മലയാളികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്ന് വേണം പറയാന്‍.
ഒരു അഭിനേത്രി ഒരു സിനിമയില്‍ ചെയ്യുന്ന കഥാപാത്രത്തെ വിമര്‍ശിക്കുവാനും വിചാരണ ചെയ്യുവാനും പ്രേക്ഷകര്‍ എന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്.
എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തിലെ വസ്ത്ര ധാരണ രീതി വിമര്‍ശിക്കുന്നതും, കേട്ടാല്‍ അറക്കുന്ന comments ഇട്ട് ലൈംഗിക ദാരിദ്ര്യം കാണിക്കുന്നതും അന്യന്റെ കിടപ്പറയിലേക്ക് കണ്ണാടി വെച്ച് നിര്‍വൃതി അടയുന്നതിന് തുല്യമാണ്…
സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഒരു തരം മെന്റല്‍ ട്രൗമ തന്നെയാണ്.നിമിഷ സജയന്‍
ചെയ്യുന്ന കഥാപാത്രം നല്ല വെടിപ്പായിട്ട് ചെയ്യും, കഥാപാത്രത്തെ വളെരെ നന്നായി communicate ചെയ്യും,
സിനിമ നടിമാര്‍ എല്ലാവരുടെയും തെറി വിളികള്‍ കേള്‍ക്കുവാന്‍ തയ്യാറാവണ്ടവരാണ് എന്നൊരു തോന്നല്‍ സമൂഹത്തിനുണ്ട്,

Nimisha Sajayan latest news
Nimisha Sajayan latest news

അത്‌പോലെ തന്നെ നിങ്ങളുടെ ലൈംഗിക ഫ്രസ്‌ട്രേഷന്‍ അവര്‍ക്ക് മേല്‍ കാണിക്കാം എന്നൊരു തോന്നലുമുണ്ട്.
സിനിമ മറ്റ് ഏതൊരു തൊഴിലും പോലെയുള്ള ജോലിയാണ്, അവര്‍ ചെയ്യുന്ന സിനിമ മോശമായാല്‍ അവരെ വിമര്‍ശിക്കാം അതിന് അപ്പുറം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് കയറി ചെല്ലാതിരിക്കാനുള്ള മാന്യത എങ്കിലും കാണിക്കേണ്ടതുണ്ട്…..
അവരുടെ ശരീരം, അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം,അവര്‍ക്ക് ഇഷ്ട്ടമുള്ള ജീവിതം…
അന്യന്റെ ജീവിതത്തിലേക്ക് എത്തിനോക്കാതിരിക്കാനുള്ള വളര്‍ച്ചയെങ്കിലും നേടണം മനുഷ്യരെ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.