ഒന്ന് ചിരിക്കാനോ കരയാനോ സംസാരിക്കാനോ കഴിയാത്ത ഒരവസ്ഥ! - മലയാളം ന്യൂസ് പോർട്ടൽ
News

ഒന്ന് ചിരിക്കാനോ കരയാനോ സംസാരിക്കാനോ കഴിയാത്ത ഒരവസ്ഥ!

ഈ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ഞാൻ ഒരു മെന്റൽ ട്രൗമയിലായിലായിരുന്നു, ഒന്ന് ചിരിക്കാനോ കരയാനോ സംസാരിക്കാനോ കഴിയാത്ത ഒരവസ്ഥ. നാളുകൾ ഏറെയായി ഞാൻ ഫേസ് ചെയ്ത പ്രേശ്നങ്ങൾക്ക് മുൻപിൽ ഞാൻ ഒന്ന് പ്രതികരിച്ചു, അതുമല്ലെങ്കിൽ അതിനൊരു പരിഹാരം തേടി എന്ന ഒരൊറ്റ കാരണത്താൽ ഈ രണ്ടു ദിവസങ്ങളും ഇനിയങ്ങോട്ടുള്ള ദിവസങ്ങളും എനിക്ക് മാനസിക സങ്കർഷങ്ങൾ നിറഞ്ഞതാകും എന്നെനിക്ക് ഉറപ്പുണ്ട്, വല്ലാത്തൊരു മാനസിക സമ്മർദ്ദതിലൂടെയാണ് ഞാൻ കടന്ന് പോയത്, പോയ്കൊണ്ടിരിക്കുന്നത്, കൂട്ടുകാരികൾ വിളിച്ചു അധ്യാപകർ വിളിച്ചു, സംസാരിച്ചു, ഭർത്താവ് കൂടെ നിന്നു, നിന്റെ ജീവിതം നിന്റേതാണ് bold ആയിരിക്കണം എന്ന് ഇടക്കിടക്ക് ഓർമിപ്പിച്ചു എന്നത് കൊണ്ട് മാത്രം ഞാൻ ഇപ്പോൾ അതിജീവിക്കാൻ ശ്രെമിക്കുന്നു. പ്രശ്നങ്ങളോട് പ്രതികരിക്കൂ പ്രതികരിക്കൂ എന്നുറക്കെ പറയുന്നവരെ കണ്ടു ഞാൻ, ആ ഉറപ്പിൽ അതുമല്ലെങ്കിൽ എനിക്ക് എന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഒന്ന് പ്രതികരിച്ചു അതുവഴി എനിക്ക് മനുഷ്യരെ കുറെ കൂടി ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞു. കൂടെ നിൽക്കും എന്ന് കരുതിയവരും, എന്ത്പറ്റി എന്ന് ചോദിക്കാൻ ഉത്തരവാദിത്തം ഉള്ളവരാരും എന്നോട് ഒപ്പം നിന്നില്ല.

എന്റെ പ്രേശ്നങ്ങൾക്ക് കാരണം എനിക്കുള്ള ഫിനാൻഷ്യൽ ഇൻസ്റ്റബിലിറ്റി ആണ് ചെറുപ്പം മുതൽ ഞാൻ അനുഭവിച്ച് വരുന്ന ഇൻസെക്യൂരിറ്റി ആണ്. ഇനിയങ്ങോട്ട് ഒന്നും പഴയ പോലെയാകില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്, ഈ രണ്ടു ദിവസങ്ങളിൽ ഞാൻ ആത്മഹത്യയെ കുറിച് ആലോചിച്ചു, വാവയെ ഓർത്തപ്പോൾ വിഷ്ണു ഏട്ടനെ ഓർത്തപ്പോൾ അത് വേണ്ടെന്ന് തോന്നി, ഇങ്ങനെ ആരെങ്കിലും ഒക്കെ ഓർക്കാൻ ഉള്ളത്കൊണ്ടാണ് പലരും ഇന്ന് ജീവിക്കുന്നത്…. എനിക്കൊരു സൈക്കോളജിസിറ്റിനെ കാണണം എന്ന് തോന്നി അവരുടെ ഉപദേശം വേണമെന്ന് തോന്നി.. വല്ലാത്തൊരു മാനസിക നിലയിൽ എത്തി ഞാൻ. ഭക്ഷണം കഴിക്കാൻ തോന്നിയില്ല, ചിരിക്കാൻ തോന്നിയില്ല കുഞ്ഞിന് പാൽ കൊടുക്കാൻ തോന്നിയില്ല, എങ്ങനെയാണ് ഞാൻ ഇതിൽ നിന്ന് രക്ഷപെടുക. 23 വയസുള്ള ഒരു പെൺകുട്ടിക്ക് താങ്ങുവാൻ കഴിയുന്നതിനപ്പുറം ഞാൻ അനുഭവിക്കുന്നു എന്നെനിക്ക് തോന്നുന്നു……പിനീട് വൈകി ഞാൻ മനസിലാക്കുന്നു എന്റെ സന്തോഷമാണ് വലുത്, എന്റെ സമാധാനമാണ് വലുത്, എനിക്ക് ചിരിക്കണം ജീവിക്കണം എന്നുള്ളതിനാൽ ഞാൻ പതുക്കെ ഈ അവസ്ഥേയെയും അതിജീവിക്കാൻ ശ്രെമിക്കുന്നു. പ്രതികരണം അത്ര എളുപ്പമല്ല എന്നിരിക്കെ പ്രതികരിക്കുക പെൺകുട്ടികളെ, ചിരിക്കുക…. കൂടെ നിന്ന എന്റെ കൂട്ടുകാരോട് ടീച്ചറോട് നന്ദി.

Trending

To Top