സ്ത്രീയുടെ ശത്രു എല്ലാകാലവും സ്ത്രീ തന്നെയാണ് എന്നുള്ളത് ചില സമയത്തൊക്കെ സത്യമാണ്! - മലയാളം ന്യൂസ് പോർട്ടൽ
News

സ്ത്രീയുടെ ശത്രു എല്ലാകാലവും സ്ത്രീ തന്നെയാണ് എന്നുള്ളത് ചില സമയത്തൊക്കെ സത്യമാണ്!

ancy vishnu fb post

തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് ആൻസി വിഷ്ണു എന്ന യുവതി. ഫേസ്ബുക്കിൽ കൂടിയാണ് ആൻസി വിഷ്ണു സ്ത്രീകളുടെ പൊതു സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. ആൻസി വിഷ്ണുവിന്റെ കുറിപ്പ് ഇങ്ങനെ, സ്ത്രീയുടെ ശത്രു എല്ലാകാലവും സ്ത്രീ തന്നെയാണ് എന്നുള്ളത് ചില സമയത്തൊക്കെ സത്യമാണ്, ഒരു സ്ത്രീയോട് എപ്പോഴും ഒരു കുശുമ്പ്, അസൂയ കാത്തു സൂക്ഷിക്കാൻ പെണ്ണിന് ഒരു പ്രെത്യക കഴിവുണ്ട്, സ്നേഹിക്കപ്പെടുന്ന പെണ്ണിനോട് നാലാളുടെ മുന്നിൽ ആദരിക്കപ്പെടുന്ന പെണ്ണിനോട്, കുറച്ച് സൗന്ദര്യം ഉള്ള പെണ്ണിനോട്, ജീവിതത്തിൽ വിജയിച്ച പെണ്ണിനോട് എല്ലായ്‌പോഴും മറ്റൊരു പെണ്ണ് കുശുമ്പ് കാണിച്ചിരിക്കും, നീയങ്ങു മെലിഞ്ഞല്ലോ, നീയങ്ങു തടിച്ചല്ലോ കറുത്തല്ലോ വെളുത്തല്ലോ, ഇത്തരം കമന്റുകൾ കൂടുതലും ഉന്നയിക്കുന്നത് സ്ത്രീകൾ തന്നെയാണ്, ഒരു തരത്തിലും മറ്റൊരു പെണ്ണിനെ അംഗീകരിക്കാൻ തയ്യാറാകാത്ത സ്ത്രീകളുണ്ട്, അവരുടെ വൃത്തികെട്ട ഈഗോയിൽ ആരെയും സ്നേഹിക്കാതെ മനസിലാക്കാതെ വെറുതെ കുശുമ്പ് കുത്തുന്നവർ, നമ്മുടെയൊക്കെ സുഹൃത്ത് വലയങ്ങളിൽ ഉണ്ടാകും അത്തരം സ്ത്രീകൾ….

ഈയടുത്ത് എന്നോട് ഒരു പെണ്ണ് ചോദിച്ചു നീയെന്തിനാ എപ്പോഴും സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്നത് എന്ന്, എന്തിനാ ഉള്ളതും ഇല്ലാത്തതും ഒക്കെ എഴുതുന്നത് എന്ന്, എന്റെ മറുപടി ഇങ്ങനെയായിരുന്നു ഒരു ജീവിതമാണ്, അത് എന്റെ ഇഷ്ട്ടമാണ് ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ടെന്ന് അപ്പോൾ മറുതലക്കലെ മറുപടി എന്നാൽ അനുഭവിച്ചോന്ന്…. അതെ അനുഭവിക്കാൻ തന്നെയാണ് തീരുമാനം, അല്ലാതെ മിണ്ടാനും ചിരിക്കാനും സ്വാതന്ത്ര്യമില്ലാത്ത നിങ്ങളെപ്പോലെ ചത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ല….. സത്യം പറഞ്ഞാൽ ഈ മനസ്സിൽ തോന്നുന്നതൊക്കെ എഴുതുമ്പോൾ എനിക്ക് എന്തൊരു സന്തോഷമാണെന്നോ, ആ സന്തോഷം നിങ്ങൾക്ക് ഇല്ലാത്തതിന്റെ അസൂയ ആണ് എന്ന് ഞാൻ മനസിലാക്കുന്നു…. എനിക്ക് എന്റെ സന്തോഷം ആണ് ആദ്യം, എന്നിട്ടെ ഉള്ളു സദാചാര ആങ്ങളമാരോടും ചേച്ചിമാരോടും ഉള്ള കടപ്പാട്…..

Trending

To Top