ജീവിതത്തിന്റെ രണ്ട് ധ്രുവങ്ങളിൽ ഉള്ള രണ്ട് സ്ത്രീകളെ താരതമ്യം ചെയ്യുക കൂടിയാണ് ഇത്!

ഇന്നെലെ ശ്യാമപ്രസാദിന്റെ അരികെ എന്ന സിനിമ കണ്ടു, കണ്ട് തീർന്നപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അനുരാധയും, കൽപനയും, ശത്തനുവും എന്നെ വിട്ട് പോകുന്നുണ്ടായില്ല.. എത്ര ഭംഗിയായാണ് പ്രണയം ആ സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രണയം സിനിമയിലോ…

ഇന്നെലെ ശ്യാമപ്രസാദിന്റെ അരികെ എന്ന സിനിമ കണ്ടു, കണ്ട് തീർന്നപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അനുരാധയും, കൽപനയും, ശത്തനുവും എന്നെ വിട്ട് പോകുന്നുണ്ടായില്ല.. എത്ര ഭംഗിയായാണ് പ്രണയം ആ സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രണയം സിനിമയിലോ ജീവിതത്തിലോ എവിടെ കണ്ടാലോ എനിക്ക് അസൂയ തോന്നാറുണ്ട്, ശത്തനു എന്തിനാണ് കല്പനയെ അത്രത്തോളം സ്നേഹിച്ചത്, പ്രണയിച്ചത്, കല്പന എന്തിനാണ് സിനിമയുടെ അവസാനം സഞ്ജയ്‌ ഷെനായിയെ തിരഞ്ഞെടുത്തത്.. അനുരാധ എത്രത്തോളം വിഷാദവും, വിരഹവും അനുഭവിക്കുന്ന പെൺകുട്ടിയാണ്, എന്നിട്ടും എത്ര പവിത്രമായാണ് പ്രണയത്തെ അവൾ നോക്കികാണുന്നത്. ശത്തനു കല്പനയുടെ നീളമുള്ള മുടിയേയാണോ സ്നേഹിച്ചത്, അതോ തൂവെള്ള നിറത്തെയാണോ, അതുമല്ലെങ്കിൽ അവളുടെ ഭംഗിയുള്ള കാൽവിരലുകളെയാണോ…..ഇനി അതൊന്നുമല്ലെങ്കിൽ അനുരാധ എഴുതിയ കത്തുകളെയാണോ അയാൾ പ്രണയിച്ചത്… അനുരാധയും ശത്തനുവും ആയിരുന്നു യഥാർത്ഥത്തിൽ പ്രണയിക്കേണ്ടിയിരുന്നു. അവരായിരുന്നു ഒന്നിക്കേണ്ടത്,,, കടൽ കരയിൽ വെച്ച്, അവരൊന്നിച്ച് സംസാരിക്കുമ്പോൾ പ്രേക്ഷകൻ എത്ര സന്തോഷിക്കുമെന്നോ….. എന്നെ വിട്ട് അകലാത്തത് കല്പനയാണ്….

അവളുടെ തൂവെള്ള കാൽവിരലുകളാണ്… വളെരെ ബ്യൂട്ടി കോൺഷ്യസ് ആണ് കല്പന, അവൾക്ക് ഇഷ്ട്ടം പോലെ സമയം ഉണ്ട്, സ്നേഹനിധികളായ അച്ഛനും അമ്മയും ചിറ്റപ്പനും ചിറ്റമ്മയും, കല്പന വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവളാണ്, അവൾ പൊട്ട് കുത്തുന്നു, കണ്ണാടി നോക്കുന്നു, മുല്ലപ്പൂ ചൂടുന്നു, തൻറെ സൗന്ദര്യത്തിൽ ചെറുതായെങ്കിലും അഹങ്കരിക്കുന്നു….. ജീവിതത്തിന്റെ രണ്ട് ധ്രുവങ്ങളിൽ ഉള്ള രണ്ട് സ്ത്രീകളെ താരതമ്യം ചെയ്യുക കൂടിയാണ് ഈ സിനിമ, എല്ലാ സൗഭാഗ്യങ്ങൾ കൊണ്ടും സമ്പന്നയായ കൽപ്നയെയും, എല്ലാ വിരഹവും അനുഭവിക്കുന്ന അനുരാധയെയും തമ്മിൽ കൂട്ടിമുട്ടിച്ച്, അവരെ പ്രണയത്തിന്റെ ഒരൊറ്റ ബിന്ദുവിലേക്ക് കൊണ്ട് എത്തിക്കുകയാണ് ചെയ്തത്…. തോറ്റുപോയത് അനുരാധ….ജയിച്ചത് വീണ്ടും കല്പന……. വീണ്ടും ജയിക്കാൻ ശ്രെമിക്കുന്നത് കഥാനായകൻ…… ഇനിയും എന്നെ വിട്ട് പോകാത്ത ആ കഥാപാത്രങ്ങൾ, മനോഹരമായ പ്രണയം, എല്ലാം ആ സിനിമയുടെ മായികതയാണ്….. ഒടുവിൽ പ്രണയം തന്നെയാണ് ജയിക്കുന്നത് അത് അല്ലെങ്കിൽ അനുരാധ ആ കടൽ തീരത്ത് ശത്തനുവിനെ തിരിഞ്ഞ് നോക്കി നിൽക്കില്ലായിരുന്നു…