കല്യാണം കഴിഞ്ഞ് വന്ന ആദ്യ നാളുകളിൽ വിശന്നാലും ചോറെടുത്ത് കഴിക്കാൻ എനിക്ക് മടിയായിരുന്നു

വസ്ത്ര ധാരണം, കണ്ണെഴുതൽ, വലിയ പൊട്ട് തൊടുന്നത്, ലിപ്സ്റ്റിക് ഇടുന്നത് എല്ലാം ഒരാളുടെ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, വിവാഹം കഴിഞ്ഞ സ്ത്രീ എല്ലായ്‌പോഴും നെറുകയിൽ കുങ്കുമം വാരിവിതറണമെന്ന പക്ഷവും എനിക്കില്ല,…

വസ്ത്ര ധാരണം, കണ്ണെഴുതൽ, വലിയ പൊട്ട് തൊടുന്നത്, ലിപ്സ്റ്റിക് ഇടുന്നത് എല്ലാം ഒരാളുടെ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, വിവാഹം കഴിഞ്ഞ സ്ത്രീ എല്ലായ്‌പോഴും നെറുകയിൽ കുങ്കുമം വാരിവിതറണമെന്ന പക്ഷവും എനിക്കില്ല, എല്ലാം അവരവരുടെ കാഴ്ചപ്പാടുകളാണ്, നിരീക്ഷണങ്ങളാണ്… അതിനെ അങ്ങനെ തന്നെ കാണുവാൻ ശ്രെമിക്കുക എന്നതിൽ ആണ് സ്ത്രീ ശാക്തികാരണം, എനിക്ക് പൊതുവെ നല്ല വീട്ടമ്മ എന്ന നെറ്റിപ്പട്ടം വേണമെന്നില്ല, എല്ലാകാലവും നല്ല മനുഷ്യൻ ആയാൽ മതിയായിരുന്നു, എന്റെ അവകാശങ്ങൾക്കും, ആവശ്യങ്ങൾക്കും വേണ്ടി സംസാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു, അതിന്റെ മാറ്റം ജീവിതത്തിൽ കാണാനുമുണ്ട്, വിശുദ്ധിയുടെ വെള്ളിവെളിച്ചം ലവലേശം എനിക്ക് വേണ്ട, അവൾ അഹങ്കാരിയെന്ന് പറഞ്ഞോട്ടെ അത്രയും കൂടി സ്വാതന്ത്ര്യം കിട്ടുമല്ലോ എന്ന് കൂടി ഞാൻ കരുതുന്നു, കല്യാണം കഴിഞ്ഞ് വന്ന ആദ്യ നാളുകളിൽ വിശന്നാലും ചോറെടുത്ത് കഴിക്കാൻ എനിക്ക് മടിയായിരുന്നു, വിശക്കുന്നു എന്ന് പറയാനും, നേരെത്തെ കിടന്നുറങ്ങാനും,വൈകി എഴുനേൽക്കാനും, എല്ലാം മടിയായിരുന്നു.

ആദ്യത്തെ കുറച്ച് നാൾ എന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും എല്ലാം മാറ്റിവെച്ച് ഉത്തമ മരിമകൾ ആയി, നല്ല ഒന്നാതരം ഭാര്യ ആയി, അത്രയധികം തന്നെ ഞാൻ ചൂഷണം ചെയ്യപ്പെടുകയും ചെയ്തു, പിന്നീട് എനിക്ക് അഭിപ്രായങൾ ഉണ്ടായി, തീരുമാനങ്ങൾ ഉണ്ടായി, അടുക്കളയിൽ എന്നെയൊന്ന് സഹായിക്കൂ എന്ന് വിഷ്ണു ഏട്ടനോട് പറയാൻ തുടങ്ങി, എനിക്കും കൂടി, എന്നെയും കൂടി ഞാൻ എല്ലാത്തിലും പരിഗണിക്കാൻ തുടങ്ങി, ഇപ്പോൾ എത്ര സന്തോഷമെന്നോ, എനിക്ക് കൂടി ഒരിടം കിട്ടിയ പോലെ, അവകാശങ്ങൾ കിട്ടിയില്ലെങ്കിൽ ചോദിച്ച് വാങ്ങാൻ പഠിക്കണം….. സ്വന്തം ശരീരം, മനസ്, സന്തോഷം, അതിന് ശേഷം മാത്രം അഡ്ജസ്റ്റ്മെന്റുകളെ കുറിച്ച് ചിന്തിച്ചാൽ മതി.