‘മോണ്‍സ്റ്റര്‍ ഒക്കെ ദിലീപിനെ കൊണ്ട് ചെയ്യിച്ചിരുന്നേല്‍ പോലും വിജയമാവാന്‍ ചാന്‍സ് ഉണ്ടായിരുന്നു’ ആന്‍സി വിഷ്ണു

‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഹണി റോസും തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ…

‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഹണി റോസും തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മോണ്‍സ്റ്റര്‍ ഒക്കെ ദിലീപിനെ കൊണ്ട് ചെയ്യിച്ചിരുന്നേല്‍ പോലും വിജയമാവാന്‍ ചാന്‍സ് ഉണ്ടായിരുന്നുവെന്നാണ് ആന്‍സി വിഷ്ണു പറയുന്നത്. ഉദയ്കൃഷ്ണയുടെ സ്‌ക്രിപ്റ്റിനെ മോശം പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആന്‍സിയുടെ കുറിപ്പ്.

ഉദയ കൃഷ്ണയെ പോലെ ഒരു സീനിയര്‍ എഴുത്തുകാരനെ ഒക്കെ ഒന്നോ രണ്ടോ സിനിമ പ്രതീക്ഷിച്ച പോലെ വിജയമായില്ല എന്ന പേരില്‍ അങ്ങ് Underestimate ചെയ്യുന്നത് എത്ര മാത്രം ബുദ്ധിശൂന്യതയാണ്.??
എഴുത്ത് അയാള്‍ ഇന്നും ഇന്നലെയും തുടങ്ങിയ പണിയല്ല.
റണ്‍ വേയും CID മൂസയും ട്വന്റി 20 യും ഒക്കെ ഉള്‍പ്പെടെ നമ്മുടെ കുട്ടിക്കാലത്തെ കളര്‍ഫുള്ളാക്കിയ ഒരു പിടി സിനിമകള്‍ക്ക് വേണ്ടി പേന ചലിപ്പിച്ചത് ഉദയകൃഷ്ണയാണ്. സിബി k തോമസിനൊപ്പം ഉദയകൃഷ്ണ എഴുതിയ സിനിമകള്‍ ഇന്നും TV യില്‍ വന്നാല്‍ ഈ കുറ്റം പറയുന്നവര്‍ ഉള്‍പ്പെടെ ഇരുന്ന് കാണും എന്നതാണ് സത്യം.
പിന്നീട് അദ്ദേഹം ഒറ്റയ്ക്ക് തിരക്കഥ എഴുതിയ പുലിമുരുകന്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണെന്നും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം.??
അവസാനമിറങ്ങിയ ആറാട്ടും മോണ്‍സ്റ്ററും പ്രതീക്ഷകൊത്ത് ഉയര്‍ന്നില്ല എന്നത് സത്യം തന്നെയാണ്. എന്ന് കരുതി ആ രണ്ട് സിനിമയുടെ പേരില്‍ അയാളെ വിലകുറച്ചു കാണുന്നതിനേക്കാള്‍ വിഡ്ഢിത്തം വേറൊന്നില്ല.
അതില്‍ മോണ്‍സ്റ്റര്‍ ഒക്കെ ദിലീപിനെ കൊണ്ട് ചെയ്യിച്ചിരുന്നേല്‍ പോലും വിജയമാവാന്‍ ചാന്‍സ് ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
എന്തുതന്നെയായാലും വിമര്‍ശകര്‍ക്കുള്ള മറുപടി ക്രിസ്റ്റഫറിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി ഉദയകൃഷ്ണ തന്നെ നേരിട്ട് കൊടുത്തിട്ടുണ്ട്..??
അടുത്തിറങ്ങുന്ന ബാദ്ര ഇതിനും മുകളില്‍ നില്‍ക്കട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം സുദേവ് നായര്‍, ജോണി ആന്റണി, ലക്ഷ്മി മാഞ്ചു എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് മോണ്‍സ്റ്ററില്‍ കാഴ്ച വയ്ക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന, സാധിക വേണുഗോപാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ദേവാണ് സംഗീത സംവിധാനം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും സ്റ്റണ്ട് സില്‍വ സംഘട്ടനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. പി.ആര്‍.ഓ -വാഴൂര്‍ ജോസ്.