‘വളരെ മികച്ച സിനിമ, കണ്ണ് നനഞ്ഞ് തന്നെയാണ് കണ്ട് തീര്‍ത്തത്’ ആന്‍സി വിഷ്ണു

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടെ കഥ പറയുന്ന സിനിമ നേരിട്ട് ഒടിടി റിലീസാണ്. വണ്ടര്‍ വുമണ്‍ സോണി ലൈവിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും…

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടെ കഥ പറയുന്ന സിനിമ നേരിട്ട് ഒടിടി റിലീസാണ്. വണ്ടര്‍ വുമണ്‍ സോണി ലൈവിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും നിത്യ മേനോനും പദ്മ പ്രിയയും സയനോരയയും പ്രധാനവേഷത്തില്‍ എത്തുന്നു. ഇവരെ കൂടാതെ നദിയ മൊയ്തുവും അര്‍ച്ചന പദ്മിനിയും ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച സ്ത്രീ പക്ഷ സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഏറ്റവും മനോഹരമായ ഗര്‍ഭകാലത്തെ ഒരു ഇഴച്ച് കെട്ടലും ഇല്ലാതെ അവതരിപ്പിച്ച സിനിമയാണ് വണ്ടര്‍ വിമനെന്ന് ആന്‍സി വിഷ്ണു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഏറ്റവും മനോഹരമായ ഗര്‍ഭകാലത്തെ ഒരു ഇഴച്ച് കെട്ടലും ഇല്ലാതെ അവതരിപ്പിച്ച സിനിമയാണ് Wonder Women,
പെണ്ണുങ്ങള്‍ ഗര്‍ഭിണിയാകുന്നു അത് മാത്രം നീട്ടി പറഞ്ഞൊരു കഥയാണ് എന്നൊക്കെ പറഞ് ഡീഗ്രേഡ് ചെയ്ത് കളയും മുന്‍പ് വെറുതെ ഒന്ന് ഈ സിനിമ കണ്ട് നോക്കുക,
തീര്‍ച്ചയായും ഇഷ്ട്ടമാകും, ഇതൊരു ഫെമിനിസ്റ്റ് സിനിമയെന്നോ ആണിന്റെയും പെണ്ണിന്റെയും സിനിമയെന്നോ സ്ത്രീ പക്ഷ സിനിമയെന്നോ ഒക്കെ നിങ്ങള്‍ക്ക് വിലയിരുത്താം പക്ഷെ സിനിമ കാണാതിരിക്കരുത്,
സ്ത്രീ ഏറ്റവും അത്ഭുതപെടുത്തുന്നത് ഗര്‍ഭ അവസ്ഥയില്‍ തന്നെയാണ്,
Moodswings, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ക്ഷീണം, vomiting, cravings,തളര്‍ന്നിരിക്കലുകള്‍, പ്രസവത്തെ കുറിച്ചുള്ള വേവലാതികള്‍,
എന്നിങ്ങനെ സ്ത്രീക്ക് മുന്‍പേങ്ങും കാണാത്ത മാറ്റങ്ങള്‍ കാണുന്നത് ഗര്‍ഭ അവസ്ഥയിലാണ്.

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മനുഷ്യന് വളെരെ stressfull life ജീവിക്കേണ്ടി വരുന്നു, അതിനിടയില്‍ അമ്മയാകാന്‍ പോകുന്ന സ്ത്രീകള്‍ ഗര്‍ഭ അവസ്ഥയില്‍ നേരിടുന്ന വിഷാദവും mood swings ഉം ചെറുതല്ല.
പങ്കാളി ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഒരു മസാല ദോശയും പച്ച മാങ്ങയും വാങ്ങി കൊടുത്ത് ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിയുന്ന പുരുഷന്മാര്‍ക്ക് ഈ സിനിമ സുഖിക്കണമെന്നില്ല,
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗര്‍ഭകാലം ആസ്വദിക്കുവാന്‍ നമ്മള്‍ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.
അത് തന്നെയാണ് wonder women എന്ന സിനിമയില്‍ അഞ്ജലി മേനോന്‍ പറയുന്നതും.
അച്ഛനാകുവാന്‍ പോകുമ്പോള്‍ ആണിനുണ്ടാകുന്ന കൗതുകം എന്ത് ഭംഗിയായി കാണിച്ചിരിക്കുന്നു.
ചിരിച്ച്, സന്തോഷമായി, സമാധാനമായി, കൂട്ടുകാര്‍ക്കൊപ്പം ഒരുമിച്ചിരുന്ന്, ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ച്, പുസ്തകങ്ങള്‍ വായിച്ച്,പങ്കാളിക്കൊപ്പം ചേര്‍ന്നിരുന്ന് ഗര്‍ഭ കാലം ആസ്വദിക്കുക എന്നത് എല്ലാ സ്ത്രീയുടെയും അവകാശമാണ് എന്ന് ഒരിക്കല്‍ കൂടി അഞ്ജലി മേനോന്‍ പറയുന്നു.
ഓരോ സ്ത്രീക്കും ഓരൊ അവസ്ഥയാണ് ഗര്‍ഭ കാലം.
സിനിമയില്‍ വാണിക്ക് ലഭിക്കുന്ന പരിഗണനകള്‍ മിനിക്ക് ലഭിക്കുന്നില്ല, മിനി single mother ആണ്, അവള്‍ പൂര്‍ണമായും ഇന്‍ഡിപെന്‍ഡന്റ് ആണ്.
മറ്റ് പ്രെഗ്‌നന്റ് സ്ത്രീകള്‍ക്കുള്ള സന്തോഷങ്ങള്‍ ഒന്നുമില്ലാതെ മൂന്ന് മിസ്സ് കാര്യേജ് ന്റെ പേടിയിലുള്ള മറ്റൊരു കഥാപാത്രമാണ് ആ മദ്രാസി സ്ത്രീ.
ഓരോ സ്ത്രീയും ഓരോ അവസ്ഥയെ വ്യക്തമായി അവതരിപ്പിച്ചു.
വളെരെ മികച്ച സിനിമ.
കണ്ണ് നനഞ് തന്നെയാണ് കണ്ട് തീര്‍ത്തത്,
അവള്‍ ഗര്‍ഭിണിയാണ് എന്ന് പറയാതെ we are pregnant എന്ന് കൂടി പറയാന്‍ പഠിപ്പിക്കുന്നുണ്ട് അഞ്ജലി മേനോന്‍.
ഒന്ന് കണ്ട് നോക്കുക അല്ലാത്ത പക്ഷം നിങ്ങള്‍ ഒരു നല്ല സിനിമ കാണാതെ പോകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.