മേഘനക്ക് നമ്മൾ നൽകിയ കരുതലും ചേർത്ത് നിർത്തലും എന്തെ തൊട്ട് അപ്പുറത്തെ ഭർത്താവ് മരിച്ച സ്ത്രീക്ക് കൊടുക്കുന്നില്ല

ഭർത്താവ് മരിച്ച സ്ത്രീക്ക്, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീക്ക് പിന്നെയൊരിക്കലും ചിരിക്കാൻ അനുവാദമില്ലേ, പിന്നെയൊരിക്കലും നല്ല വസ്ത്രം ധരിക്കുവാൻ അനുവാദമില്ലേ, പിന്നെയൊരിക്കലും പ്രണയിക്കുവാൻ കഴിയില്ലെന്നുണ്ടോ, ഭാര്യ മരിച്ചാൽ ഭർത്താവ് പിന്നെയൊരിക്കലും സന്തോഷിക്കാതിരിക്കാറുണ്ടോ, എന്തിനാണ് സ്ത്രീയോടൊപ്പം മാത്രം…

ഭർത്താവ് മരിച്ച സ്ത്രീക്ക്, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീക്ക് പിന്നെയൊരിക്കലും ചിരിക്കാൻ അനുവാദമില്ലേ, പിന്നെയൊരിക്കലും നല്ല വസ്ത്രം ധരിക്കുവാൻ അനുവാദമില്ലേ, പിന്നെയൊരിക്കലും പ്രണയിക്കുവാൻ കഴിയില്ലെന്നുണ്ടോ, ഭാര്യ മരിച്ചാൽ ഭർത്താവ് പിന്നെയൊരിക്കലും സന്തോഷിക്കാതിരിക്കാറുണ്ടോ, എന്തിനാണ് സ്ത്രീയോടൊപ്പം മാത്രം അവിഹിതങ്ങൾ കൂട്ടി വായിക്കുന്നത്, എന്തിനാണ് സ്ത്രീക്ക് മാത്രം അരുതുകൾ, നാൽപതുക്കളും അൻപതുക്കളും, അറുപതുകളും അവൾക്ക് മുന്നിൽ ഉള്ളപ്പോൾ എന്തിനാണ് വിധവയെന്ന് കരുതി അവൾ വീടിന്റെ അടുക്കള കോണിലേക്ക് ഒതുങ്ങുന്നത്, വിവാഹ മോചനം നേടി എന്ന് കരുതി എന്തിനാണ് പ്രണയങ്ങൾ വേണ്ടാതെ വെക്കുന്നത്, ഈ അടുത്ത് വീടിനടുത്തെ ചേട്ടൻ മരിച്ചപ്പോൾ, ഏറെയും നാട്ടുകൾ വേവലാതി പെട്ടത് അവളിനി അതായത് അയാളുടെ ഭാര്യ ഇനി വേറെ ബന്ധത്തിന് പോകും എന്നതാണ്, അവർ രണ്ടുപേരും നല്ല ദാമ്പത്യ നയിച്ചവരായിരുന്നു, ഭർത്താവ് മരിച്ചെന്നു കരുതി ആ സ്ത്രീ ആഴ്ചകളോളം കരഞ്ഞില്ല, കുളിക്കാതിരുന്നില്ല, ഭക്ഷണം കഴിക്കാതിരുന്നില്ല, അവരുടെ രണ്ടു പെൺകുട്ടികൾക്ക് സന്തോഷം കൊടുക്കാതിരുന്നില്ല.

ancy vishnu fb post
ancy vishnu fb post

ഒരു ജോലി കണ്ട് പിടിച്ച് അവർ ജോലിക്ക് പോയി തുടങ്ങിയിരിക്കുന്നു, ഭാവിയെ കുറിച്ച് ആ സ്ത്രീക്ക് വേവലാതി ഉണ്ട്, രണ്ട് പെൺകുട്ടികളുടെ വിദ്യാഭാസത്തെ കുറിച്ചോർത്ത് നെടുവീർപ്പിടുന്നുണ്ട്, ഇത്തരം വേവലാതികൾ ഒന്നും മറ്റാരും കാണുന്നില്ല. വിധവയായ ആ സ്ത്രീ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, അവരുടെ ചിരി, വർത്തമാനം എല്ലാം ആളുകൾ നിരീക്ഷിക്കുകയാണ്, എന്തിന് ഇത്ര കരുതൽ… സിനിമ നടൻ ചിരു മരിച്ചപ്പോൾ മേഘനക്ക് നമ്മൾ നൽകിയ കരുതലും ചേർത്ത് നിർത്തലും എന്തെ തൊട്ട് അപ്പുറത്തെ ഭർത്താവ് മരിച്ച സ്ത്രീക്ക് കൊടുക്കുന്നില്ല…. ഭർത്താവ് മരിച്ചാൽ, ഉപേക്ഷിച്ചാൽ, വിവാഹമോചനം നേടിയലൊക്കെ സ്ത്രീയും അവളുടെ സന്തോഷങൾ ഉപേക്ഷിക്കണം എന്നത് എത്ര ക്രൂരമാണ്… കാലങ്ങൾക്ക് മുൻപ് നിലനിന്ന സതി എന്ന ആചാരം പോലെ തന്നെ, സമൂഹത്തിന്റെ വൃത്തികെട്ട ഈ കാഴ്ചപ്പാട് മാറണം, പ്രണയവും, സൗഹൃദവും, sex ഉം, സ്ത്രീക്ക് പിന്നെയും ബാക്കി നിൽക്കെ എന്തിന് അവൾ കരയാൻ മാത്രം ജീവിതം മാറ്റിവെക്കണം….. എല്ലാവരും ചിരി തന്നേ കണ്ടെത്തട്ടെ.