ജാതിയുടെ, നിറത്തിന്റെ പേരിൽ കിട്ടേണ്ട അവസരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്

ഹിന്ദു മതവും നിറവും.. നമുക്കിടയിലേക്ക് വികൃതമായി, ക്രൂരമായി അടിച്ചേൽപ്പിക്കപ്പെട്ട ഒന്നാണ് മതം,.അതിൽ തന്നെ മനുഷ്യന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ ജാതി തിരിക്കുന്നത് ഹിന്ദു മതത്തിൽ കൂടുതലാണ് മനുഷ്യൻ കറുത്തതാണെൽ അവർ പുലയൻ, പറയൻ, ദളിതൻ വെളുപ്പാണെൽ…

ഹിന്ദു മതവും നിറവും.. നമുക്കിടയിലേക്ക് വികൃതമായി, ക്രൂരമായി അടിച്ചേൽപ്പിക്കപ്പെട്ട ഒന്നാണ് മതം,.അതിൽ തന്നെ മനുഷ്യന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ ജാതി തിരിക്കുന്നത് ഹിന്ദു മതത്തിൽ കൂടുതലാണ് മനുഷ്യൻ കറുത്തതാണെൽ അവർ പുലയൻ, പറയൻ, ദളിതൻ വെളുപ്പാണെൽ നായർ, നമ്പൂതിരി,ഉന്നത കുല ജാതൻ, സവർണ്ണർ. ആര് തീരുമാനിച്ചു? ഞാനോ നിങ്ങളോ നമ്മളോ.
വെളുപ്പ് സമ്പന്നതയുടെ നിറമാണെന്ന് പണ്ടാരോ പറഞ്ഞു കേട്ടു, വെളുപ്പിന് കിട്ടുന്ന സ്വീകാര്യത കറുപ്പിന് കിട്ടാത്തത് അതിൽ മതങ്ങളുടെ കൂടെ കൈകടത്തൽ ഉള്ളത്കൊണ്ടാണ്, മതപരമായി, ജാതിപരമായി വേർതിരിവ് നിലനിൽക്കെ കറുത്തവൻ ദളിതൻ ആണെന്ന് തീരുമാനിച്ചവർക്കിടയിലാണ് ആദ്യം കറുപ്പ് വെളുപ്പ് വേർതിരിവ് വന്നത്,.ജന്മിയുടെ പാടം പാട്ടത്തിന് എടുത്ത് കൊയ്തവൻ ദളിതൻ, ജന്മിക്ക് വേണ്ടി ചോറുണ്ടാക്കിയവൻ പുലയൻ, ജന്മിയുടെ തുണികൾ കഴുകി ഉണ്ടാക്കിയവൻ വേലൻ, പറയൻ.

എത്രയോ നൂറ്റാണ്ട് മുതൽ തന്നെ മതമെന്ന വിഷം നാം ചുമക്കുന്നു, ജോലിയിൽ വസ്ത്രത്തിൽ നിറത്തിൽ ഭക്ഷണത്തിൽ, സംസാരത്തിൽ ഒക്കെ ജാതി കലർത്തി നമ്മൾ പിന്നെയും താഴ്ന്നുകൊണ്ടിരിക്കുന്നു,”കരിപോലിരിക്കുന്നു,കണ്ടാൽ അറിയാം പേലേൻ ആണെന്ന് “. പല സ്ഥലങ്ങളിൽ, പല സന്ദർഭങ്ങളിൽ കേട്ടിട്ടുള്ള സംഭാഷണം ആണിത്….ജാതിയുടെ, നിറത്തിന്റെ പേരിൽ എന്റെ എത്രയോ സുഹൃത്തത്‌ക്കൾ അവർക്ക് കിട്ടേണ്ടിയിരുന്ന അവസരങ്ങളിൽ നിന്ന് മാറ്റിനിർത്തപെട്ടിട്ടുണ്ടെന്നോ, വെളുത്ത് സുന്ദരികളായ പെൺകുട്ടികൾക്ക് വേണ്ടി മാത്രം വേദികൾ ഒരുക്കപെടുന്നു, സ്കൂളിൽ, കോളേജിൽ, പൊതു ഇടങ്ങളിൽ ഒക്കെയും അതിഥികളെ സ്വീകരിക്കാൻ, പൂച്ചെണ്ടുകൾ നൽകാൻ ഒക്കെയും വെളുത്ത കുട്ടികളെ തിരയുന്നു, എത്ര updated ആയെന്ന് പറഞ്ഞാലും നമ്മളും ചില അവസരങ്ങളിൽ വെളുപ്പിനെ തേടാറില്ലേ, ഇനി അതൊന്ന് വേണ്ടെന്ന് തീരുമാനിച്ചാലോ….