ഇരയാക്കപ്പെട്ട പെൺകുട്ടിയോട് കുറച്ച് മാന്യത കാണിക്കണം ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ…

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇത്രയേറെ വിശാലമായ ലോകത്ത്, വിദ്യാഭാസത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും സ്ത്രീ ഒരു മേഖലയിലും പൂർണ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല എന്ന് വേണം പറയാൻ.. സാമ്പത്തിക സുരക്ഷിതത്വമോ, പ്രശസ്തിയോ ഉണ്ടായാലും സ്ത്രീ സുരക്ഷിതയല്ല. ഒരു ചാനൽ ൽ പാർവതി തിരുവോത്ത് എന്ന നടിയുടെ വാക്കുകൾ കേട്ടു. ഒന്നും പുറത്തേക്ക് പറയാത്തത് ജീവഭയം കൊണ്ടാണ് എന്നാണ്. എതിർത്താൽ കൊന്ന് കളയുന്ന പുരുഷന്റെ ഭീകരമായ സ്വാധീനം ഉള്ളിടത്ത് ഞാൻ ഉൾപ്പെടുന്ന സ്ത്രീകൾ ജീവിച്ചിരിക്കുന്നത് ഭാഗ്യം എന്ന് മാത്രമേ പറയാൻ പറ്റുള്ളൂ. പാർവതി എത്ര നല്ല നടിയാണ്. പാർവതി, ഭാവന, രമ്യ, റീമ തുടങ്ങിയ നടിമാർ, മിണ്ടിതുടങ്ങിയപ്പോൾ അതുമല്ലെങ്കിൽ പ്രതികരിച്ച് തുടങ്ങിയപ്പോൾ അവർ മലയാള സിനിമയിൽ നിന്ന് മാറ്റപ്പെടുന്നു. എത്ര ക്രൂരമാണ്.

പറയുന്നത് അനുസരിക്കുന്ന അടിമകളെ മാത്രം ആവശ്യമുള്ള ഒരു മേഖലയായി മലയാള സിനിമ ലോകം അധഃപതിക്കുന്നു. നമ്മുടെ സൂപ്പർ ലെജന്ഡ്സ്, എന്ത് കൊണ്ട് പലതിനോടും മൗനം പാലിക്കുന്നു. ഭീകരമായ പുരുഷ മേധാവിത്വത്തിന്റെ കീഴിലാണ് ഇപ്പോഴും സ്ത്രീകൾ, വീട്ടിൽ, നാട്ടിൽ,സിനിമകളിൽ മാധ്യമങ്ങളിൽ ഒക്കെയും പ്രതികരിച്ച് തുടങ്ങിയാൽ പുറത്താക്കപെടുന്നു സ്ത്രീകൾ…. വനിതയുടെ കവർ ചിത്രം കണ്ടു. പുരുഷ മേധാവിത്വം, അവന്റെ അധികാരങ്ങൾ പദവികൾ പണം തന്നെ വീണ്ടും കൊട്ടിഘോഷിക്കപെടുന്നു. റേറ്റിംഗ് ന് വേണ്ടിയോ, ആരെയെങ്കിലും വെളുപ്പിക്കാൻ വേണ്ടിയോ കാരണം എന്തുമാകട്ടെ, ജനങ്ങൾ വിശ്വസിക്കുന്നൊരു മാധ്യമം, സ്ത്രീകളോട്, ഇരയാക്കപ്പെട്ട പെൺകുട്ടിയോട് കുറച്ച് മാന്യത കാണിക്കണമായിരുന്നു. ജീവിതത്തിൽ പോരാടി വിജയിച്ച സ്ത്രീകളുടെ, പുരുഷന്മാരുടെ ചിത്രങ്ങൾ എന്തെ പ്രോത്സാഹിപ്പിക്കപെടുന്നില്ല. എല്ലാവരും പുരുഷൻ നിയത്രിക്കുന്ന ഒരു കോർപ്പറേറ്റ് ശക്തിയുടെ കീഴിലാണ് അതിന്റെ ഉത്തമ ഉദാഹരണമാണ് വനിതയുടെ കവർ ചിത്രം. ദിലീപ് കുറ്റക്കാരനോ അല്ലയോ, കേസിൽ ജയിലിൽ കിടന്ന ആൾ, കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന ആൾ, അയാൾ കുറ്റക്കാരനോ അല്ലയോ എന്ന് തെളിയുന്നത് വരെയെങ്കിലും വനിതക്ക് ഇത്തരം ഒരു പ്രവർത്തിയിൽ നിന്ന് മാറിനിൽക്കാമായിരുന്നു…

കുറ്റാരോപിതനും കുടുംബമുണ്ട് അംഗീകരിക്കുന്നു. പക്ഷെ ഇരയാക്കപ്പെട്ട പെൺകുട്ടി കടന്ന് പോയ മാനസിക അവസ്ഥയിലൂടെ, അവൾ അനുഭവിച്ച വേദനയിലൂടെ ചിന്തിക്കാൻ എന്ത്കൊണ്ട് വനിതകളുടെ വഴികാട്ടിയും സുഹൃത്തുമായ മാഗസിന് കഴിഞ്ഞില്ല. ഇപ്പോഴും മലയാള സിനിമയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നു. WCC എന്ന സംഘടനയുടെ ആവശ്യം എന്താണെന്ന് ആലോചിച്ചിരുന്നു ഞാൻ എന്നാൽ അത്തരം ഒരു സംഘടനയുടെ ശക്തിയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇത്രയധികം വഴിതിരിവുകൾ സൃഷ്ടിച്ചത്, ഇപ്പോഴും നീതിക്ക് വേണ്ടി പോരാടി കൊണ്ടിരിക്കുന്ന ആ പെൺകുട്ടിക്കും അവളുടെ സുഹൃത്തുകൾക്കും, നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന എന്നെ പോലെയുള്ള പെൺകുട്ടികൾക്കും സത്യത്തിന്റെ വഴിക്ക് സഞ്ചരിക്കുന്ന മാധ്യമങ്ങളുടെ പിന്തുണ വേണം…. ഇനിയൊരിക്കലും വനിത. വനിതകളുടെ സുഹൃത്തും വഴികാട്ടിയും ആകില്ല, നിങ്ങൾ തെളിക്കുന്ന വഴി ആൺ മേധാവിത്വത്തിന്റെ വൃത്തികെട്ട കാൽകീഴിലേക്കാണ്……. ആക്രമിക്കപ്പെട്ട നടിയോടൊപ്പം, പോരാടുന്ന സ്ത്രീകളോടൊപ്പം