ആ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിന് ഇന്ന് ഞാൻ ഖേദിക്കുന്നു

ഗായികയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന നടി കൂടിയാണ് ആന്‍ഡ്രിയ. വെട്രിമാരന്‍ സംവിധാനം ചെയ്ത വട ചെന്നൈ എന്ന ചിത്രത്തിലെ ആന്‍ഡ്രിയ അവതരിപ്പിച്ച…

andrea jeremiah about vada chennai

ഗായികയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന നടി കൂടിയാണ് ആന്‍ഡ്രിയ. വെട്രിമാരന്‍ സംവിധാനം ചെയ്ത വട ചെന്നൈ എന്ന ചിത്രത്തിലെ ആന്‍ഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ നിന്ന് ഇപ്പോഴുംമാഞ്ഞിട്ടില്ല. ഇപ്പോഴിതാ സിനിമയില്‍ ചെയ്ത് കിടപ്പറ രംഗങ്ങളില്‍ ഖേദിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വടചെന്നൈ എന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ അമീറിനൊപ്പം കിടപ്പറ രംഗങ്ങൾ ചെയ്തിരുന്നു. തന്റെ കഥാപാത്രത്തിന്റെ ഭർത്താവാണ് അമീർ. അത് ഉൾപ്പെടെ നിരവധി റൊമാന്റിക് സീനുകൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആ രംഗത്തിൽ അഭിനയിച്ചതോടെ താൻ സ്റ്റീരിയോ ചെയ്യപെട്ടുവെന്നാണ് ആൻഡ്രിയ പറഞ്ഞത്. അതോടെ ആ രംഗത്തിൽ അഭിനയിച്ചതിൽ താൻ ഇപ്പോൾ ഖേദിക്കുന്നുവെന്നു ആൻഡ്രിയ വെളിപ്പെടുത്തി. സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി സംവിധായകർ വേഷങ്ങളുടെ തന്നെ തേടിയെത്തിയെന്നും ആൻഡ്രിയ പറഞ്ഞു.
എന്നാൽ സമീപിക്കുന്ന എല്ലാ സംവിധായകരുടെ കഥകളിലും ഇത്തരം കിടപ്പറ രംഗങ്ങളോ റൊമാന്റിക് സീനുകളോ കാണും. അതായത് ഇത്തരം വേഷങ്ങൾ ചെയ്യാൻ വേണ്ടി മാത്രമായി സംവിധായകർ എന്നെ വിളിച്ചു തുടങ്ങി. എന്നാൽ ഒരിക്കൽ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ വീണ്ടും വീണ്ടും ചെയ്യുന്നത് തനിക്ക് താൽപ്പര്യം ഇല്ല എന്നും ശരിക്കും മടുപ്പ് തോന്നിയെന്നും ആൻഡ്രിയ പറഞ്ഞു. സിനിമയി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നാണു തന്റെ ആഗ്രഹം എന്നും അങ്ങനെ ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചാൽ അതിനായി പ്രതിഫലം പോലും താൻ കുറയ്ക്കുമെന്നും ആൻഡ്രിയ പറഞ്ഞു.
നായികയായും അതിലുപരി മികച്ചൊരു ഗായികകൂടിയാണെന്ന് തെളിയിച്ച ആളാണ് ആൻഡ്രിയ. മലയാളികളക്ക് കൂടുതൽ പരിചയം ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അതിലെ കഥാപാത്രം ആൻഡ്രിയയ്ക്ക് നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തിലേക്ക് എത്തുന്നത്. അതിനു ശേഷം ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍ ജോപ്പന്‍, എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴിലെ സിനിമകളിലൂടെയായിരുന്നു.