അറിയാത്ത നമ്പറിൽ നിന്നും വീഡിയോ കോൾ, യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി

നടൻ അനീഷ് രവി പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്, തന്റെ സഹപ്രവർത്തകനു ഉണ്ടായ ഒരു അനുഭവത്തെകുറിച്ചാണ് അനീഷ് പറയുന്നത്, തന്റെ ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് അനീഷ് ഈ കാര്യം വ്യക്തമാക്കിയത്, അനീഷ് രവിയുടെ സുഹൃത്തും ആർട്ട് ഡയറക്ടറുമായ അനിലിനാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്, അനിലിന്റെ ഫോണിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നും വീഡിയോ കാൾ വരിക ആയിരുന്നു,

വീഡിയോ കോൾ എടുത്ത്‌പോൾ ഒരു യുവതി ആയിരുന്നു മറു സൈഡിൽ, ഫോൺ എടുത്തതും യുവതി  വസ്ത്രങ്ങൾ അഴിക്കുക ആയിരുന്നു, കോൾ ഉടൻ തന്നെ കട്ട് ചെയ്തു. എന്നാൽ അവർ ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റും എടുത്ത ശേഷം അതൊരു വീഡിയോ ആക്കി മാറ്റി അയച്ചു തരിക ആയിരുന്നു. എഡിറ്റ് ചെയ്ത ഒരു വീഡിയോ ആയിരുന്നു ഇത്.  ഒരു ട്രാപ്പ് ആണ് ഇത് എന്നാണ് അനീഷ് രവി പറയുന്നത്. ഇപ്പോൾ അവർ ഭീഷണി ഉയർത്തിയിരിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കുന്നത്.

11,500 രൂപ െകാടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി. ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേർ സിനിമാമേഖലയിൽ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ദയവായി അറിയാത്ത നമ്പറുകളിൽനിന്നും വരുന്ന വിഡിയോ കോൾ എടുക്കരുതെന്ന് അഭ്യർഥിച്ച് െകാണ്ടാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്. അനീഷ് പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്, ഇതിനു മുൻപ് നിരവധി ആളുകൾക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഇപ്പോൾ ഇത്തരം ട്രാപ്പുകൾ വളരെ കൂടുതൽ ആണ്, ഓൺലൈൻ പണം തട്ടിപ്പ് മാഫിയ ഇപ്പോൾ കേരളത്തിൽ വർധിച്ച വരികയാണ്. ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണം എന്ന് നിരവധി പേരാണ് വീഡിയോക്ക് കമെന്റ് ചെയ്യുന്നത്

Previous articleഗർഭിണിയാകുന്നത് പോലെ തന്നെ പ്രയാസമാണ് പ്രസവിക്കുന്നതും, തുറന്ന് പറച്ചിലുമായി പ്രമുഖ നടി
Next articleപാർട്ണർ ഇൻ ക്രൈം, നടൻ ആന്റണി വർഗീസിനൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ ചിത്രങ്ങളുമായി നിമിഷ