മണിക്കുട്ടനുമല്ല, അഡോണിയുമല്ല.. എയ്ഞ്ചലിന്റെ മിസ്റ്റര്‍ ജെ

പ്രേക്ഷകരുടെ പ്രിയ ഷോയായ ബിഗ്‌ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്ന് വന്ന താരമാണ് മോഡലായ എയ്ഞ്ചല്‍. ആദ്യം വന്നപ്പോള്‍ മണിക്കുട്ടനോട് വലിയ ക്രഷാണെന്നും പറ ഞ്ഞെത്തിയ താരം പിന്നീട് മറ്റൊരു മത്സരാര്‍ത്ഥി അഡോണിയുമായി പ്രണയത്തിലാകുകയായിരുന്നു.…

പ്രേക്ഷകരുടെ പ്രിയ ഷോയായ ബിഗ്‌ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്ന് വന്ന താരമാണ് മോഡലായ എയ്ഞ്ചല്‍. ആദ്യം വന്നപ്പോള്‍ മണിക്കുട്ടനോട് വലിയ ക്രഷാണെന്നും പറ ഞ്ഞെത്തിയ താരം പിന്നീട് മറ്റൊരു മത്സരാര്‍ത്ഥി അഡോണിയുമായി പ്രണയത്തിലാകുകയായിരുന്നു. ഇരുവരുടേയും റൊമാന്റിക് വീഡിയോകള്‍ ഇപ്പോഴും യൂടൂബില്‍ ഹിറ്റാണ്.

അതേസമയം, മിസ്റ്റര്‍ ജെ എന്ന് എയ്ഞ്ചല്‍ സംബോധന ചെയ്യുന്ന ഒരാളുമായി പ്രണയത്തിലാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലൈവിലെത്തിയ താരത്തോട് മിസ്റ്റര്‍ ജെ ആരാണെന്ന് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. അതിന് താരം നല്‍കിയ ഉത്തരം എന്റെ രാജാവ് എന്നായിരുന്നു.


പിന്നാലെ മറ്റൊരാള്‍ ഡേറ്റിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു , എന്നാല്‍ മറ്റൊരാളുമായി ഡേറ്റിലാണെന്നായിരുന്നു ഇതിന് താരം കൊടുത്ത മറുപടി . ഇതിനിടെ തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ചും ചോദിക്കുണ്ട് ആരാധകര്‍. കുഞ്ചാക്കോ ബോബന്റെ പേരാണ് താരം പറഞ്ഞത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയറാം എന്നിവരാണ് നടിയുടെ പ്രിയപ്പെട്ട മറ്റു താരങ്ങള്‍.