സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ പുതിയ ചിത്രം അങ്ങ് വൈകുണ്ഠ പുരത്ത്, ടീസർ നാളെ റിലീസ് ചെയ്യുന്നു

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം ‘അല വൈകുന്ധപുരംലു’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് അങ്ങ് വൈകുണ്ഠ പുരത്തിന്റെ ടീസർ നാളെ രാവിലെ 10 മണിക്ക് ഇറങ്ങുന്നു. ചിത്രത്തിൽ അല്ലുവിന് പുറമെ ജയറാം ഗോവിന്ദ്…

angu vaikundapurath official teaser release tomorrow

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം ‘അല വൈകുന്ധപുരംലു’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് അങ്ങ് വൈകുണ്ഠ പുരത്തിന്റെ ടീസർ നാളെ രാവിലെ 10 മണിക്ക് ഇറങ്ങുന്നു. ചിത്രത്തിൽ അല്ലുവിന് പുറമെ ജയറാം ഗോവിന്ദ് പത്മ സൂര്യ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ ജയറാമാണ് അല്ലുവിന്റെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. റൊമാന്റിക് കോമഡി ഗണത്തില്‍ വരുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക.  ബോളിവുഡ് താരം തബുവാണ് ചിത്രത്തില്‍ ജയറാമിന്റെ ഭാര്യ വേശത്തില്‍ എത്തുന്നത്. ജനുവരിയിൽ ആണ് ചിത്രം  തീയേറ്ററുകളിലേക്ക് എത്തുന്നത്.

angu vaikundapurath official teaser release tomorrow

പൂജ ഹെഗ്ഡ നായികയായി എത്തുന്ന ചിത്രത്തില്‍ നടി തബുവും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമന്‍ എസ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. നിവേദ പേതുരാജ്, നവ്ദീപ്, സുശാന്ത്, സുനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംക്രാന്തി റീലിസായിട്ടാണ് അല വൈകുണ്ഠപുരംലോ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലും സിനിമ റിലീസ് ചെയ്യും. നേരത്തെ അല്ലു അര്‍ജുന്‍ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിദ് ശ്രീറാം പാടിയൊരു പാട്ട് 100 മില്യണിലധികം പേരാണ് യൂടൂബില്‍ കണ്ടത്.