ആ ഒരു കുറവ് എന്റെ ആത്മവിശ്വാസം ഒരുപാട് കുറച്ചു, അതിനെ മറികടക്കാൻ ഞാൻ ചെയ്തത് ഇങ്ങനെ!

വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരമായി എത്തി നിരവധി സിനിമയിൽ അഭിനയിച്ച താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും താരം തന്റെ ആരാധകരുമായി സംവാദിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ആരാധകരോട് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ആരാധകർ ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകിയ ഉത്തരവും ആണ് ശ്രദ്ധ നേടുന്നത്. പലതരത്തിൽഉള്ള ചോദ്യങ്ങൾ ആയിരുന്നു ആരാധകരുടെ ഭാഗത്ത് നിന്ന് താരത്തിനോട് ചോദിച്ചത്. അതിനെല്ലാം വളരെ രസകരമായ രീതിയിൽ അനിഖ മറുപടിയും പറഞ്ഞു. അതിൽ ഒരു ചോദ്യം ആയിരുന്നു, ഉയരക്കുറവ് എപ്പോഴെങ്കിലും ആത്മവിശ്വാസം കുറച്ചോ എന്ന്. അതിനു ഉണ്ട് എന്നും അതിന്റെ താൻ മറികടന്ന രീതിയും അനിഖ പറഞ്ഞു.

5.2 ഫീറ്റ് ആണ് എന്റെ ഉയരം. ആദ്യമൊക്കെ ഉയരക്കുറവ് മൂലം എനിക്ക് പലതരത്തില് അരക്ഷിതാവസ്ഥയും ഉണ്ടായി. അത് കൊണ്ട് തന്നെ എനിക്ക് ഒരു തരാം അപകർഷതാ ബോധം ഉണ്ടായിരുന്നു. പിന്നെ ഉയരക്കുറവ് കൊണ്ട് ചില ഗുണങ്ങൾ ഉണ്ടെന്നും എനിക്ക് മനസ്സിലായി. ഫോട്ടോ എടുക്കുമ്പോൾ ആദ്യം മുന്നിൽ തന്നെ നില്ക്കാൻ കഴിയും, ആണുങ്ങളുടെ വസ്ത്രങ്ങൾ ധരിക്കാൻ പറ്റും അങ്ങനെ ചിലത്. പിന്നെ ഉയരം കുറവ് ആണെന്നുള്ളത് അംഗീകരിക്കാൻ കഴിയു. അല്ലാതെ ഇതിനു വേറെ പ്രതിവിധി ഒന്നുമില്ല എന്നും, ഇപ്പോൾ ഞാൻ എന്റെ ഉയരക്കുറവിനെ അംഗീകരിച്ചു എന്നും താരം പറഞ്ഞു. നിരവധി പേര് അനിഖയെ പിന്തുണച്ച് കൊണ്ട് എത്തി.

Anikha surendran latest news

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കൊച്ച്‌ സുന്ദരിയാണ് അനിഖ. മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖ ശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.

Devika Rahul