മമ്മൂട്ടി… ഇക്ക!! ദുല്‍ഖര്‍… അങ്കിള്‍!! അനിഖയ്ക്ക് അങ്ങനെ വിളിയ്ക്കാനാണ് ഇഷ്ടം..!!

മലയാളി സിനിമാ ആസ്വാദകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനിഖ. ബാലതാരമായി വന്ന അനിഖ ഇപ്പോള്‍…

മലയാളി സിനിമാ ആസ്വാദകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനിഖ. ബാലതാരമായി വന്ന അനിഖ ഇപ്പോള്‍ ഒരു നടി എന്ന ലേബലിലേക്ക് മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.

Anikha surendran latest news

പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി അനിഖ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളളാണ് വൈറലായി മാറുന്നത്. മമ്മൂട്ടിയുടെ ബാവൂട്ടിയുടെ നാമത്തില്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ദി ഗ്രേറ്റ് ഫാദര്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു താരം എത്തിയത്,

മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും അനിഖ പറയുന്നത് ഇതാണ്… മമ്മൂക്ക നല്ല ജോളിയാണ്. ഇടക്ക് തമാശ ഒക്കെ പറയും. മമ്മൂക്കയെ എല്ലാവരും അങ്ങനെ വിളിക്കുന്നതുകൊണ്ട് എന്റെ മൈന്‍ഡിലും അത് മമ്മൂക്കയെന്ന് രജിസ്റ്റര്‍ ആയി. ദുല്‍ഖര്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നത്.

ദുല്‍ഖര്‍ ഇക്ക എന്ന് വിളിക്കാന്‍ എനിക്കൊരു സുഖം തോന്നിയില്ല. ദുല്‍ഖര്‍ അങ്കിള്‍ തന്നെയാണ് നല്ലത്. അങ്ങനെ വിളിക്കുന്നതുകൊണ്ട് ദുല്‍ഖര്‍ അങ്കിള്‍ ഒന്നും പറഞ്ഞില്ല, പ്രശ്‌നമൊന്നുമില്ല,’ എന്ന് അനിഖ പറയുന്നു.