ആണിനും പെണ്ണിനും രണ്ട് രീതി.. സിനിമാ മേഖലയിലും തുല്യതയില്ല..!! തുറന്നടിച്ച് അനിഖ

ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോഴിതാ നായികയായി അരങ്ങേറ്റം കുറിച്ച താരം, സിനിമാ മേഖലയിലെ തുല്യത ഇല്ലായ്മയെ കുറിച്ച് തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തുല്യ വേതനം എന്ന്…

ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോഴിതാ നായികയായി അരങ്ങേറ്റം കുറിച്ച താരം, സിനിമാ മേഖലയിലെ തുല്യത ഇല്ലായ്മയെ കുറിച്ച് തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ലെന്ന് ആണ് നടി അനിഖ സുരേന്ദ്രന്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ നമുക്ക് പ്രശ്‌നങ്ങള്‍ കാണാം.

നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ.

ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ കാണുന്ന രീതി ആദ്യം മാറണം. അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ടെന്നും അനിഖ പറയുന്നു. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തി നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അനിഖ. മുഹമ്മദ് മുസ്തഫ ഒരുക്കിയ കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കിലാണ് താരം നായികയാകുന്നത്.