ദിനംപ്രതി കൂടിവരുന്ന തന്റെ സൗന്ദര്യത്തിന്റെ രഹസ്യം പുറത്തു വിട്ട് അനിഖ സുരേന്ദ്രൻ

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ…

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്.അത് ക്ലിക്കായി.

anikha surendran 1

തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അനിഖ. തന്റെ മുടിയും മുഖവും ഇത്രെയേറെ നന്നാകാൻ ഉള്ള കാരണം തന്റെ അമ്മയുടെ കൂട്ടുകൾ ആണെന്നാണ് അനിഖ പറയുന്നത്. അനിഖയുടെ വാക്കുകൾ ഇങ്ങനെ, മുടിയും സ്കിന്നും നന്നായി ശ്രദ്ധിക്കണമെന്ന് അമ്മ എപ്പോഴും പറയും സൗന്ദര്യ പരിചരണത്തിന്റെ മുഴുവൻ ക്രെഡിറ്റും അനിഖ അമ്മയ്ക്കാണു നൽകുന്നത്. ‘‘വീട്ടിൽ തന്നെ തയാറാക്കുന്ന തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ അമ്മ തലയിൽ തേച്ചു തരും. വീക്കെൻഡിലാണ് എണ്ണ തേയ്ക്കുന്നത്.

എണ്ണ ഒരു ദിവസത്തോളം തലയിലിരുന്നാൽ മുഖത്തു കുരു വരും. അതിനാൽ എണ്ണ വച്ചാൽ 20 മിനിറ്റു കഴിയുമ്പോൾ കഴുകും. ഈ കുരുക്കളിൽ ചെറിയ ഉള്ളിയുടെ നീര് പുരട്ടുമ്പോൾ അവ മാറുന്നതായി കണ്ടിട്ടുണ്ട്. മുടിയിൽ കളർ ചെയ്തിട്ടുണ്ട്. കളർ നിലനിർത്തുന്നതിന് ഇടയ്ക്ക് ഒാർഗാനിക് ഹെയർ മാസ്കും ഇടാറുണ്ട്, മുഖം ക്ലെൻസ് ചെയ്യാൻ അനിഖ പാൽ പുരട്ടും. ടാൻ മാറുന്നതിന് തൈരും മഞ്ഞളും കടലമാവും ചേർത്ത പായ്ക്ക് ഇടും. അത് 20 മിനിറ്റു കഴിയുമ്പോൾ കഴുകും. മുഖം വൃത്തിയാകുന്നതിന് നാരങ്ങാനീരും തേനും ചേർത്ത് ഇടയ്ക്കു മുഖത്തു പുരട്ടും. അഞ്ചു മിനിറ്റ് കഴിയുമ്പോൾ കഴുകും എന്നാണ് അനിഖ പറയുന്നത്