സൗന്ദര്യം ഉണ്ടാകാൻ അതും ഞാൻ കഴിക്കാറുണ്ട്, തുറന്ന് പറഞ്ഞു അനിഖ! - മലയാളം ന്യൂസ് പോർട്ടൽ
Film News

സൗന്ദര്യം ഉണ്ടാകാൻ അതും ഞാൻ കഴിക്കാറുണ്ട്, തുറന്ന് പറഞ്ഞു അനിഖ!

anikha surendran beauty secret

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കൊച്ച്‌ സുന്ദരിയാണ് അനിഖ. മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖ ശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.

ഇപ്പോൾ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അനിഖ സുരേന്ദ്രൻ. സൗന്ദര്യം വർദ്ധിപ്പിക്കാൻ ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെ എന്നാണ് അനിഖ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അനിഖയുടെ വാക്കുകൾ ഇങ്ങനെ, സൗന്ദര്യം കൂടാൻ വേണ്ടി  ഇലക്കറികളും ചീരയിലയും മുരിങ്ങയിലയും സാലഡുമൊക്കെ കഴിക്കും. ഇതൊക്കെ സൗന്ദര്യ വർദ്ധനവിന് സഹായിക്കുമെന്ന് അമ്മയാണ് പറഞ്ഞു തന്നത്. പാലിൽ ഹോർലിക്സിട്ടാണ് കുടിക്കുന്നത്. കൂടാതെ മുട്ടയും തൈരും കഴിക്കും. ബദാമും ഡ്രൈ ഫ്രൂട്ട്സും എള്ളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചോറിന്റെ അളവ് പരമാവധി കുറയ്ക്കും. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹാരം അധികം കഴിക്കാറില്ല. എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാറുണ്ട്.

രാത്രിയിൽ ചപ്പാത്തിയോ അതല്ലെങ്കിൽ ചെറുപയറുമുളപ്പിച്ചതു കൊണ്ടുള്ള സാലഡോ ആണ് കഴിക്കാറുള്ളത്. ഈ സാലഡ് മുടിക്കു നല്ലതാണെന്നും അമ്മ പറയാറുണ്ട് . പരമാവധി ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത് കൂടാതെ എട്ട് മണിക്കൂർ ഉറങ്ങാനും എന്നും ശ്രദ്ധിക്കും.

Join Our WhatsApp Group

Trending

To Top
Don`t copy text!