പതിനാറാം വയസ്സിൽ അനിഖയെ തേടി ആ സന്തോഷവാർത്ത എത്തി!

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കൊച്ച്‌ സുന്ദരിയാണ് അനിഖ. മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ…

Anikha surendran latest news

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കൊച്ച്‌ സുന്ദരിയാണ് അനിഖ. മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖ ശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.anikha surendran photoshoot2

പതിനാറു വയസ്സ് മാത്രം പ്രായമുള്ള താരം ഇപ്പോൾ മലയാളികളുടെ പ്രിയങ്കരി കൂടിയാണ്. ഇപ്പോൾ തന്നെ തേടിയെത്തിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് താരം. താരം നായികയാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ്. പതിനാറാം വയസ്സിൽ നായികയാകാൻ ഒരുങ്ങുകയാണ് മലയാളികളുടെ ഇഷ്ടതാരം. തെലുങ്കിൽ ആണ് അനിഖ നായികയായി അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് പതിപ്പിൽ ആണ് അനിഖ നായികയാകാൻ പോകുന്നത്. ഇതിനോടകം തന്നെ താരം പതിനഞ്ചോളം ചിത്രങ്ങളിൽ ആണ് മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിരിക്കുന്നത്. anikha surendran photoshoot2

തമിഴിൽ നിരവധി ആരാധകരെയാണ് അനിഖ ഈ കൊച്ചുപ്രായത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു ചിത്രങ്ങളിൽ അജിത്തിന്റെ മകളായി മികച്ച അഭിനയം കാഴ്ചവെച്ചതോടു കൂടിയാണ് താരം തമിഴിലും പ്രിയങ്കരിയായി മാറിയത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിൽ കൂടിയും അനിഖ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.