വാഴയിലയിൽ പൊതിഞ്ഞൊരു ഫോട്ടോഷൂട്ട്; ശ്രദ്ധ നേടി അനിഖയുടെ പുത്തൻ ചിത്രങ്ങൾ

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, സത്യന്‍…

anikha-new

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്.

അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു. ഇടക്ക് താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. വ്യത്യസ്തമായ ചിത്രങ്ങൾ ആണ് താരം പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസം അനിഖക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി, താരം പങ്കുവെച്ച ചിത്രത്തിന് നേരെ ചിലർ മോശം പരാമർശം നടത്തിയിരുന്നു. ഇപ്പോൾ അവർക്കുള്ള മറുപടി എന്നോണം തന്റെ പുതിയ ചിത്രങ്ങളുമായി അനിഖ എത്തിയിരിക്കുകയാണ്.

തികച്ചും വ്യത്യസ്തമായിട്ടാണ് ഇതിൽ അനിഖയെ കാണുവാൻ സാധിക്കുന്നത്. ശരീരം മുഴുവൻ വാഴയിലയിൽ പൊതിഞ്ഞ രീതിയിലാണ് അനിഖ പ്രത്യക്ഷപ്പറ്റിയിരിക്കുന്നത്, മാത്രമല്ല വാഴയുടെ പൂവ് തലയിലും കയ്യിലും എല്ലാം താരം ചൂടിയിട്ടുണ്ട്, നിരവധി പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CDjMMLjg2a-/?utm_source=ig_web_button_share_sheet