ജൂനിയർ നയൻ‌താര, ശ്രദ്ധനേടി അനിഖയുടെ പുതിയ ചിത്രങ്ങൾ

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ…

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്.

അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോൾ നയൻതാരയുടെ പല പോസ്റ്റുകളുടെയും ഒരു റിക്രിയേഷൻ പോലുള്ള അനിഖയുടെ ചിത്രങ്ങൾ പുറത്തുവരുന്നത്. ജസ്റ്റിൻ പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അനിഖയെ നയൻതാര ലുക്കിലേക്ക് എത്തിച്ചത് ആർട്ടിസ്റ്റ് ഷിബിൻ ആന്റണി ആണ്.