അന്ന് ലക്ഷ്മി നായരെ പരസ്യമായി ചീത്ത വിളിച്ചു, ഇന്ന് അനിതയുടെ അവസ്ഥ!

ജോക്കർ എന്ന ഒറ്റ ചിത്രം മതി അനിത നായർ എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചിത്രത്തിൽ സെക്കൻഡ് ഹീറോയിൻ ആയി വേഷമിട്ട അനിതയെ വളരെ പെട്ടന്നാണ് പ്രേക്ഷകർ ശ്രദ്ധിച്ചത്. അതിനു ശേഷം സിനിമകളിൽ അഭിനയിച്ചുവെങ്കിലും…

Anitha Nair life story

ജോക്കർ എന്ന ഒറ്റ ചിത്രം മതി അനിത നായർ എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചിത്രത്തിൽ സെക്കൻഡ് ഹീറോയിൻ ആയി വേഷമിട്ട അനിതയെ വളരെ പെട്ടന്നാണ് പ്രേക്ഷകർ ശ്രദ്ധിച്ചത്. അതിനു ശേഷം സിനിമകളിൽ അഭിനയിച്ചുവെങ്കിലും താരത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ താരം സിനിമയിൽ നിന്നും സീരിയലിലേക്ക് ചുവട് മാറ്റി വെച്ചിരുന്നു. എന്നാൽ സീരിയലുകളിൽ മികച്ച വേഷങ്ങൾ ആണ് അനിതയെ കാത്തിരുന്നത്. ഒരു സമയത്ത് അനിത ഇല്ലാതിരുന്ന സീരിയലുകൾ കുറവായിരുന്നുവെന്നു തന്നെ പറയാം. അത്രത്തോളം ആരാധകരെയും അനിത സ്വന്തമാക്കിയിരുന്നു. ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു അനിത കൈരളി ടിവി യിൽ നടന്ന പാചക മത്സരത്തിൽ പങ്കെടുത്തത്.

ലക്ഷ്മി നായർ ആയിരുന്നു പരിപാടിയുടെ അവതാരകയായി എത്തിയത്. പരുപാടിയിൽ അനിത മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. എന്നാൽ പരുപാടിയിൽ അധികനാൾ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അനിതയും ലക്ഷ്മിയും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകുകയും അനിത ലക്ഷ്മിയെ പരസ്യമായി ചീത്ത വിളിക്കുകയും പരുപാടിയിൽ നിന്ന് ഇറങ്ങി പോകുകയുമായിരുന്നു ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

ഷൂട്ടിങ്ങിനിടയിൽ ലക്ഷ്മി മറ്റ് നടിമാരോട് കയർത്ത് സംസാരിച്ചെന്നും എന്നാൽ അത് അനിതയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞുമില്ല. പരുപാടിയിൽ അപ്പോൾ അഞ്ചു അരവിന്ദ്, സജിത ബേട്ടി തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. പരുപാടിയിൽ ഇവർ കേട്ട് നിൽക്കെയാണ് അനിത ലക്ഷ്മിയെ മുട്ടൻ ചീത്ത വിളിച്ചത്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കഴിയാതെ താരങ്ങൾ മിണ്ടാതെ നിൽക്കുകയായിരുന്നു.  ഈ വാക്ക് തർക്കങ്ങൾ എല്ലാം ഷോയുടെ അണിയറ പ്രവർത്തകർ റെക്കോർഡ് ചെയ്യുകയും പരുപാടിയോടൊപ്പം അവ പുറത്ത് വിടുകയും ചെയ്തിരുന്നു. കുക്കറി ഷോയുടെ സ്ഥിരം പ്രേക്ഷകർ അനിതയുടെ തെറി കേട്ടു അമ്പരന്നു. ഇവർക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ടോയെന്നു ടെലിവിഷൻ പ്രേക്ഷകർ ചിന്തിച്ചു. കേട്ടാൽ അറക്കുന്ന തെറിയാണ് അനിത ലക്ഷ്മിയെ വിളിച്ചത്. എന്നാൽ അതിനോട് ലക്ഷ്മി ഒന്നും പ്രതികരിച്ചിരുന്നില്ല. അത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അങ്ങനെ വഴക്കുണ്ടാക്കി അനിത അവിടെ നിന്നും ഇറങ്ങി പോയിരുന്നു.

എന്നാൽ ഇന്ന് സീരിയലുകളിൽ നിന്ന് പോലും താരത്തിന് അവസരങ്ങൾ വരുന്നില്ല. അന്നത്തെ ആ സംഭവത്തിന് ശേഷം തന്നെ ആരും സീരിയലുകളിയ്ക്ക് ക്ഷണിച്ചില്ല എന്ന് അനിത പറഞ്ഞിരുന്നു. എന്നാൽ അതിനു തനിക്ക് വിഷമം ഇല്ല എന്നും തന്റെ നല്ലകാലം ഇനി വരൻ പോകുന്നുവെന്ന പ്രതീക്ഷയിൽ ആണ് താൻ എന്നും അനിത പറഞ്ഞു. ഭർത്താവും ഒരു മകളും അടങ്ങുന്നതാണ് അനിതയുടെ കുടുംബം.