Film News

ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി, എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം !!

പേരന്പ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി അമീര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായിക എന്ന പേരും ഈ മലയാളി നടിക്ക് സ്വന്തം. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ അടികുറിപ്പുമാണ് വൈറലാകുന്നത്.

actor-anjali

അഞ്ജലി അമീറിന്റെ കുറിപ്പ് ഇങ്ങനെ..;

ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്ബോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തന്‍. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ?’-അഞ്ജലി കുറിച്ചു.

 

Trending

To Top
Don`t copy text!