സെക്സ് വർക്കിനോട് ഞാൻ ഒരിക്കലും എതിരല്ല !! സ്വന്തം ശരീരമാണ് അത് ആര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം - മലയാളം ന്യൂസ് പോർട്ടൽ
Film News

സെക്സ് വർക്കിനോട് ഞാൻ ഒരിക്കലും എതിരല്ല !! സ്വന്തം ശരീരമാണ് അത് ആര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായികയാണ് അഞ്ജലി അമീര്‍.പേരന്പ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്.മമ്മൂട്ടി പ്രധാന കഥാപാത്രത്തില്‍ എത്തിയ ചിത്രം വലിയ വിജയ മായിരുന്നു.ബിഗ്‌ബോസ് സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജ ലി. ബിഗ്‌ബോസില്‍ മത്സരിക്കവേ താരം നടത്തിയ ഒരു വിവാദ പരാമര്‍ശ ത്തിന് മറുപടി നല്‍കുന്ന അഞ്ജലിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡി യയില്‍ പ്രചരിക്കുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് മാസങ്ങള്‍ക്ക് മുന്‍പ് നല്‍ കിയ ഒരു അഭിമുഖത്തിലാണ് അഞ്ജലി തുറന്നു പറച്ചില്‍ നടത്തുന്നത്.

actor-anjali

ട്രാന്‍സ് ജാന്‍ഡേര്‍സ് സെക്സ് വര്‍ക്ക് ചെറിയുന്നത് മോശമാണെന്നായിരുന്നു അഞ്ജലി ബിഗ്‌ബോസില്‍ പറഞ്ഞത്.എന്നാല്‍ അഭിമുഖത്തില്‍ അഞ്ജലി സെക്സ് വര്‍ക്ക് ചെയ്തിട്ടുള്ള ആളല്ലേ അപ്പോള്‍ ഈ കമ്മ്യൂണിറ്റിയെ കുറ്റപ്പെടു ത്തുന്നത് ശരിയാണോ എന്ന ചോദ്യം ഉയര്‍ന്നു. അപ്പോള്‍ ബാര്‍ ഡാന്‍സി ങ്ങിന് പോകുന്ന സമയത്ത് സെക്സ് വര്‍ക്ക് ചെയ്തിട്ടുണ്ടന്നും.താന്‍ ഉള്‍പ്പെടുന്ന വ്യക്തികളെല്ലാവരും ചെളിയില്‍ കിടക്കുമ്ബോഴും അവിടുന്ന് ഉയര്‍ന്ന് വരാന്‍ ശ്രമിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു.

actor-anjali

ഞാന്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ സെക്സ് വര്‍ക്ക് ചെയ്യുന്നതില്‍ തെറ്റില്ല.സ്വന്തം ശരീരമാണ് അത് ആര്‍ക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാം .വില്‍ക്കുകയോ വില്‍ക്കാതിരിക്കുകയോ ചെയ്യാം.എനിക്ക് ഒരിക്കലും സെക്സ് വര്‍ക്കിനോടോ സെക്സ് ചെയ്യുന്നതിനോടോ ഒരുതരത്തിലുമുള്ള വിയോജി പ്പില്ല.എന്നാല്‍ ചില വ്യക്തികള്‍ വീട്ടില്‍ ഭാര്യയും മക്കളും ഒക്കെയുള്ള ട്രാന്‍ സ് അല്ലാത്ത വ്യക്തികള്‍ സാരിയൊക്കെ ഉടുത്ത് വന്ന് നിക്കുന്നുണ്ട്. ചെ ന്നൈലും ബംഗളൂരുവിലും കേരളത്തില്‍ പോലും കാണാറുണ്ട്.ട്രാന്‍സ് അല്ലാ ത്തവര്‍ വേഷം കെട്ടിവന്ന് നിന്ന് പൈസ സംബാധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല.അങ്ങനെയാണ് ഞാന്‍ ബിഗ്‌ബോസില്‍ പറഞ്ഞത്.എന്നാല്‍ അതി ല്‍ കുറച്ചു ഭാഗം മാത്രമാണ് പുറത്തുകാണിച്ചത്.എന്റെ സംസാരത്തില്‍ എന്തെങ്കിലും വ്യക്തതക്കുറവ് തോന്നിയെങ്കില്‍ എനിക്ക് തെറ്റ് പറ്റിയതായി ഞാന്‍ സമ്മതിക്കുന്നുവെന്നും അഞ്ജലി പറയുന്നു.

ലൈംഗീക തൊഴില്‍ എന്ന് പറയുന്നത് അവരവരുടെ ഇഷ്ടമാണ്.അത് ആരും അടിച്ചേല്‍പ്പിക്കുന്നതല്ലല്ലോ.അതും ഒരു തൊഴിലാണ് അതിന് അതിന്റെതാ യ മാന്യതയുണ്ട് എല്ലാവരുടേയും ചിന്തകള്‍ക്കനുസരിച്ച്‌ നമുക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അഞ്ജലി കൂട്ടിച്ചേര്‍ക്കുന്നു.

Trending

To Top