വിശപ്പിന്റെ വിളി വരുമ്പോൾ നമ്മൾ എന്ത് കാര്യവും ചെയ്തു പോകും!

ആങ്കറിങ്, മോഡലിംഗ് എന്നീ രംഗങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് അഞ്ജലി നായർ. ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആണ് താരത്തിന് ലഭിച്ചതെങ്കിലും പോക പോകെ താരത്തെ തേടി മികച്ച വേഷങ്ങൾ എത്തുകയായിരുന്നു. പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലെ…

ആങ്കറിങ്, മോഡലിംഗ് എന്നീ രംഗങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് അഞ്ജലി നായർ. ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആണ് താരത്തിന് ലഭിച്ചതെങ്കിലും പോക പോകെ താരത്തെ തേടി മികച്ച വേഷങ്ങൾ എത്തുകയായിരുന്നു. പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തന്നെ അഞ്ജലി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. അടുത്തിടെ ആണ് അഞ്ജലിയും ഭർത്താവ് അനീഷ് ഉപാസനയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ അഞ്ജലിക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോൾ ദൃശ്യത്തിലെ തന്റെ കഥാപാത്രത്തിനേയും തന്റെ ജീവിതത്തെയും ഒക്കെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഞ്ജലി നായർ. അഞ്ജലി നായരുടെ വാക്കുകൾ ഇങ്ങനെ,

Anjali-Nair
Anjali-Nair

നല്ല കഥാപാത്രങ്ങൾ എന്നെ തേടി ഇനിയും വന്നാൽ അതിന്റെ കാരണം ദൃശ്യം 2 തന്നെയാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നല്ല കഥാപാത്രങ്ങൾ അല്ല വരുന്നത് എങ്കിലും എനിക്ക് അത് ചെയ്തെ പറ്റു. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയാണ് ഞാൻ ജീവിതച്ചത്. എനിക്ക് ലോൺ തന്ന ബാങ്കിലെ മാനേജർമാർക്ക് അറിയാം എത്ര തവണ ലോൺ മുടങ്ങിയിട്ടുണ്ടെന്നു. തവണ തിരിച്ചടയ്ക്കാൻ കഴിയാത്തത് കൊണ്ട് എന്റെ കാർ സി സി കാർ എടുത്ത് കൊണ്ട് പോയിട്ടുണ്ട്. അത്യാവശ്യത്തിന് പണയം വെച്ച എന്റെ മോളുടെ മാലയും കമ്മലും പണം തിരിച്ചടക്കാൻ കഴിയാഞ്ഞതിന്റെ പേരിൽ ജപ്‌തി ചെയ്തു പോയിട്ടുണ്ട്.

Anjali Nair
Anjali Nair

അവസരങ്ങൾക്ക് വേണ്ടിയോ ഉൽഘാടനങ്ങൾക്ക് വേണ്ടിയോ ഞാൻ ഒരു അഡ്ജസ്റ്റ്മെന്റിനോ വഴിവിട്ട രീതിയിലോ പോകാൻ ആഗ്രഹിക്കാത്ത ഒരാൾ ആണ് ഞാൻ. അത് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത്. പ്രാധാന്യം ഉള്ള റോൾ ആണെങ്കിലും പ്രാധാന്യം കുറവുള്ള റോൾ ആണെങ്കിലും നമുക്ക് ഒരു വരുമാനം ആണ് ഉണ്ടാകുന്നത്. സംവിധായകർ വിളിക്കുമ്പോൾ പ്രാധാന്യക്കുറവാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയാൽ ആ റോൾ ചെയ്യാൻ വേറെ ഒരുപാട് പേരുണ്ട്. ഞാൻ അത് വേണ്ടെന്നു വെച്ചാൽ നഷ്ട്ടം എനിക്ക് മാത്രം ആന്നെനും അഞ്ജലി പറഞ്ഞു.