അഞ്ജലി നായരും അനീഷ് ഉപാസനയും തമ്മിൽ വേർപിരിയുന്നു!

ആങ്കറിങ്, മോഡലിംഗ് എന്നീ രംഗങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് അഞ്ജലി നായർ. ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആണ് താരത്തിന് ലഭിച്ചതെങ്കിലും പോക പോകെ താരത്തെ തേടി മികച്ച വേഷങ്ങൾ എത്തുകയായിരുന്നു. പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലെ…

Anjali Nair and Aneesh Upasana

ആങ്കറിങ്, മോഡലിംഗ് എന്നീ രംഗങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് അഞ്ജലി നായർ. ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആണ് താരത്തിന് ലഭിച്ചതെങ്കിലും പോക പോകെ താരത്തെ തേടി മികച്ച വേഷങ്ങൾ എത്തുകയായിരുന്നു. പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തന്നെ അഞ്ജലി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. എന്നാൽ ഇപ്പോൾ താരവും ഭർത്താവ് അനീഷ് ഉപാസനയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിലെ വാർത്തകൾ ആണ് പ്രചരിക്കുന്നത്.

Anjali-Nair
Anjali-Nair

സംവിധായകൻ അനീഷ് ഉപാസനയുമായി 2011 ൽ ആണ് അഞ്ജലി വിവാഹിതയാകുന്നത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷമാണ് അനീഷ് അഞ്ജലിയെ വിവാഹം കഴിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി അഞ്ജലിയും അനീഷും തമ്മിൽ വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകൾ ഉണ്ട്. 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ഇവരുടെ മകൾ അഭിനയിച്ചിരുന്നു. വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ കാരണം അന്വേഷിച്ചവരോട് അതൊക്കെ തീർത്തും എന്റെ വ്യക്തിപരമായ കാര്യങ്ങൾ ആണെന്നും അവയൊന്നും പുറത്ത് പറഞ്ഞു സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആകാനും വാർത്തകൾ ഉണ്ടാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അഞ്ജലി മറുപടി പറഞ്ഞത്.

Anjali Nair
Anjali Nair

ദൃശ്യം രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റെ അഭിഭാഷകയായി എത്തിയ രേണുക തന്നെയാണ് യഥാർത്ഥ ജീവിതത്തിൽ അഞ്ജലിയുടെ വിവാഹമോചനത്തിനായി വാദിക്കാൻ എത്തുന്നത്. ദൃശ്യത്തിൽ വക്കീലായി എത്തിയ രേണുക ജീവിതത്തിലും വക്കീൽ തന്നെയാണ് എന്നത് ചിത്രം ഇറങ്ങിയതിനു പിന്നാലെ വാർത്തകളിൽ ഇടം നേടിയിരുന്നു. അഞ്ജലി നായർ ദൃശ്യത്തിൽ ശ്രദ്ധേയമായ വേഷത്തിൽ തന്നെയാണ് എത്തിയത്. ആദ്യ പകുതിയിൽ മുഴുനീള കഥാപാത്രത്തെ തന്നെയാണ് അഞ്ജലി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ തന്നെയായിരുന്നു അഞ്ജലി എന്ന് തന്നെ പറയാം.