Home News പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ വാസ്‍തവ വിരുദ്ധമാണെന്ന്...

പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ വാസ്‍തവ വിരുദ്ധമാണെന്ന് ഗായിക അഞ്ജു ജോസഫ്.

തനിക്കുണ്ടായ ഗോസിപ്പുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് അഞ്ചു ജോസഫ്. ഏതാനം ദിവസങ്ങൾക്കുമുൻപ് താൻ സ്വാകാര്യ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിലെ ചില മറുപടിയെ ആസ്പതമാക്കിയായാണ് പ്രചരണങ്ങൾ ഉണ്ടായത് ഇന്റർവ്യൂവിൽ തനിക്കുണ്ടായ ഗോസിപ്പുകളെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ താൻ ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചുമെന്നും മതം മാറിയെന്നുമെല്ലാം ഗോസിപ്പുകൾ ഉണ്ടായെന്ന് അഞ്ചുവിന്റെ മറുപടി ഇതിനെ ആസ്പദമാക്കിയാണ് ഇപ്പോൾ ഇങ്ങനെയുള്ള പ്രചാരങ്ങൾ വീണ്ടും തനിക്ക് നേരിടേണ്ടി വന്നതെന്നും അഞ്ചു പറയുന്നു

താൻ വിവാഹിതയാണെന്നും ഇരുവരും അഞ്ച് വർഷം പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹം കഴിഞ്ഞട്ടിപ്പോൾ അഞ്ച് കൊല്ലമായി എന്നും സമൂഹമാധ്യമം വഴി അഞ്ചു അറിയിച്ചു ഒരു സ്വാകാര്യ ചാനലിന്റെ പ്രൊഡ്യൂസറായി വർക്ക് ചെയ്യുകയാണ് അഞ്ചുവിന്റെ ഭർത്താവ് അനൂപ് ഇപ്പോൾ.

 

Exit mobile version