ബാല നേരത്തേ രക്ഷപ്പെട്ടെന്ന് മുക്കിലും മൂലയിലും ഉഗ്രമായ ചര്‍ച്ചകള്‍! ജഡ്ജ് ചെയ്യാന്‍ നമ്മളാരാണ്! – അഞ്ജു പാര്‍വ്വതി

ഗായിക അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പ്രണയബന്ധത്തെ കുറിച്ചാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്. ഇരുവരുടേയും തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരധിപ്പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അന്യന്റെ സ്വകാര്യതകള്‍ക്കു മേല്‍ ഒളിച്ചുനോട്ടം…

ഗായിക അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പ്രണയബന്ധത്തെ കുറിച്ചാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്. ഇരുവരുടേയും തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരധിപ്പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അന്യന്റെ സ്വകാര്യതകള്‍ക്കു മേല്‍ ഒളിച്ചുനോട്ടം നടത്തുന്നവരോട് തനിക്ക് പറയാനുള്ളത് പറയുകയാണ് അഞ്ജു പാര്‍വ്വതി. താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇഷ്ടമില്ലാത്ത ബന്ധങ്ങളില്‍ നിന്നും കഷ്ടപ്പെടാതെ ഇറങ്ങിപ്പോരൂ എന്ന് ഭിത്തികളില്‍ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകള്‍ നിരത്തിയവരെല്ലാം ഇന്ന് ഗോപി സുന്ദറിന്റേയും അമൃതയുടേയും ഫോട്ടോ കണ്ടപ്പോള്‍ നിലപാട് മാറ്റി എന്നാണ് അഞ്ജു വിമര്‍ശിക്കുന്നത്.

അയ്യേ ഈ സിനിമാക്കാര്‍ക്ക് ഇത് തന്നെ പണിയെന്നും ബാല നേരത്തേ രക്ഷപ്പെട്ടുവെന്നും ഒക്കെ മുക്കിലും മൂലയിലും ഉഗ്രമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. എങ്ങും ചര്‍ച്ചയാകുന്നത് ഇരുവരേടയും ഈ ഫോട്ടോയാണെന്നും കഴിഞ്ഞ ദിവസം വരെ വിവാഹതിയായ മകളേക്കാള്‍ നല്ലത് ഡിവോഴ്‌സ്ഡായ മകളാണെന്ന് പുകഴ്ത്തിപാടിയവര്‍ എല്ലാം ഈ ഫോട്ടോയ്ക്ക് അടിയില്‍ സെക്കന്റ് ഹാന്‍ഡ്, ഓടി തുരുമ്പിച്ച വണ്ടി എന്നൊക്കെ എഴുതി സ്ത്രീ ശാക്തീകരണത്തിന് മാറ്റ് കൂട്ടുന്നുണ്ടെന്നാണ് അഞ്ജു വിര്‍ശിച്ച് പറയുന്നത്.

ഒരു മുഖത്തിനുള്ളില്‍ പലതരം കാപട്യം ഒളിപ്പിച്ചു കടത്തുന്നവന്റെ പേരാണ് മലയാളി. ഗോപി സുന്ദര്‍ ഒന്നോ രണ്ടോ പത്തോ കെട്ടിയാലും അതിന്റെ ഗുണവും ദോഷവും അയാള്‍ക്ക് മാത്രമുള്ളത്. അത് നമ്മളെയോ സമൂഹത്തെയോ യാതൊരു വിധത്തിലും ബാധിക്കുന്നതേയില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ പത്തു വര്‍ഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം

അമൃതയുടെ മാത്രം പേഴ്‌സണല്‍ ചോയ്‌സാണെന്നും ഈ കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. സെലിബ്രിട്ടികളുടെ ജീവിതം കോപ്പി ചെയ്ത് മാതൃകയാക്കാന്‍ തക്ക വെളിവുകേട് ഉള്ളവര്‍ ഈ 2022 ല്‍ ഉണ്ടെങ്കില്‍ അത് അവരുടെ മാത്രം ബുദ്ധിശൂന്യത എന്ന് കൂടി പറഞ്ഞുെകാണ്ടാണ് അഞ്ജു പാര്‍വ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.