കളക്ടര്‍ രേണു രാജിന് എതിരെ വന്ന കമെന്റുകള്‍..! ശുദ്ധ തെമ്മാടിത്തരം എന്ന് അഞ്ജു പാര്‍വ്വതി

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിപ്പോയ എറണാകുളം കളക്ടര്‍ ശ്രീമതി.രേണു രാജിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന മോശം കമന്റുകള്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാര്‍വ്വതി. എറണാകുളം കളക്ടര്‍ ശ്രീമതി.രേണു രാജ് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെ ഒരു രീതിയിലും ന്യായീകരിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നേരിട്ട ബുദ്ധിമുട്ട് മനസ്സിലാക്കുകയും ചെയ്യുന്നു…

എന്നാല്‍ കളക്ടര്‍ എന്ന നിലയില്‍ സംഭവിച്ച ആ കൃത്യവിലോപത്തെ ചൂണ്ടികാണിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതിന്റെ പേരില്‍ അവരുടെ സ്വകാര്യ ജീവിതത്തെ പരസ്യമായി തേജോവധം ചെയ്യുന്നത് തീര്‍ത്തും മര്യാദകേടാണെന്നാണ് അഞ്ജു പാര്‍വ്വതി. കളക്ടറുടെ പക്കല്‍ നിന്ന് പറ്റിയ അമളി പലരും ഒരു അവസരം ആക്കിയെടുക്കുന്നു എന്നും അഞ്ജു പാര്‍വ്വതി കുറ്റപ്പെടുത്തി. രേണു രാജിന് എതിരെ വിമര്‍ശനങ്ങളും അസഭ്യവര്‍ഷങ്ങളും ചൊരിഞ്ഞ് അവരുട ഭര്‍ത്താവ് ശ്രീറാം വെങ്കിട്ടരാമനോടുള്ള വൈരാഗ്യം തീര്‍ക്കാനായി വ്യക്തിഹത്യ ചെയ്യുകയാണ്.

ഇത് എന്ത് വൃത്തികേടാണെന്നും അഞ്ജു പാര്‍വ്വതി ചോദിക്കുന്നു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അഞ്ജു ഇതേ കുറിച്ച് പറഞ്ഞത്. രേണു രാജിന് സംഭവിച്ച പിഴവിനെ വിമര്‍ശിക്കാം.. എന്നാല്‍ സ്വകാര്യമായ അവരുടെ കുടുംബജീവിതത്തെ ഇതുമായി കൂട്ടിക്കുഴയ്ക്കുന്നത് ശുദ്ധ തെമ്മാടിത്തരം. ശ്രീറാം വെങ്കിട്ടരാമനെ വിവാഹം കഴിച്ചത് അവരുടെ പേഴ്‌സണല്‍ ചോയ്‌സാണെന്നും അഞ്ജു ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മഴ കനത്ത് പെയ്യുന്ന ഈ അവസരത്തില്‍ സ്വന്തം മക്കളെ സ്‌കൂളില്‍ വിടാനും വിടാതിരിക്കാനുമുള്ള തീരുമാനം മാതാപിതാക്കള്‍ക്ക് എടുക്കാവുന്നതല്ലേ ഉള്ളൂ. എറണാകുളം കളക്ടര്‍ അവധി പ്രഖ്യാപിക്കാന്‍ താമസിച്ചു എന്നത് നേര്.. അതിന്റെ പേരില്‍ രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നതും നേര് പക്ഷേ

അതിന്റെ പേരില്‍ അവരെ വ്യക്തിഹത്യ ചെയ്യുന്നതിനോടും അവരുടെ സ്വകാര്യ ജീവിതത്തെ വലിച്ചിഴയ്ക്കുന്നതിനോടും തീര്‍ത്തും വിയോജിപ്പ്… എന്ന് കൂടി പറഞ്ഞാണ് അഞ്ജു ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Previous articleഎനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നോ..? ഫോട്ടോ പങ്കുവെച്ച് അഹാന ചോദിക്കുന്നു..!
Next articleകേരള പോലീസിന് അറിയാത്ത സ്ഥലമാണല്ലൊ തമിഴ്‌നാട്..! ശ്രദ്ധ നേടി പീസിന്റെ ട്രെയിലര്‍!