അതൊക്കെ സ്വയം അംഗീകരിക്കാൻ എനിക്ക് കുറെ സമയം വേണ്ടി വന്നു!

‘കുമ്ബളങ്ങി നൈറ്റസ്’ മലയാളികൾ അതുവരെ കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്ത പ്രേമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ഇഷ്ടം നേടിയെടുത്ത മലയാള സിനിമ. ആ സിനിമയിൽ ബേബി മോൾ എന്ന വേഷം…

‘കുമ്ബളങ്ങി നൈറ്റസ്’ മലയാളികൾ അതുവരെ കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്ത പ്രേമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ഇഷ്ടം നേടിയെടുത്ത മലയാള സിനിമ. ആ സിനിമയിൽ ബേബി മോൾ എന്ന വേഷം ചെയ്ത അന്ന ബെൻ മലയാളി മനസ് കീഴടക്കുകയായിരുന്നു. പിന്നീട് ‘ഹെലനാ’യി മലയാള സിനിമയില്‍ തന്റേതായ ഒരിടം സ്ഥാപിച്ചെടുക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത് തന്നെയാണ് കരിയറിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്നും അന്ന നേരുത്തെപറഞ്ഞിരുന്നു. ഇപ്പോൾ അന്ന പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. തന്റെ ശരീരത്തെ കുറിച്ചും മേക്കപ്പിനെ കുറിച്ചും ആണ് താരം പോസ്റ്റിൽ പറയുന്നത്.

തനിക്ക് പണ്ട് തന്റെ ശരീരത്തെ കുറിച്ച് ഭയങ്കര അപകർഷതാ ബോധം ആയിരുന്നുവെന്നും അത് കൊണ്ട് താൻ അത് മറയ്ക്കാൻ വേണ്ടി മേക്കപ്പ് ഉപയിഗിക്കുമായിരുന്നുവെന്നും അന്ന പോസ്റ്റിൽ പറയുന്നു. ‘എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിവന്ന ഒരു യാത്ര തന്നെയായിരുന്നു ഇത്. നമ്മുടെ ശരീരത്തെ കുറിച്ച് സ്വയം അപഹര്‍ഷത സൃഷ്ടിച്ച് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍’ എന്നുമാണ് അന്ന പറയുന്നത്.

ശരീരത്തിൽ ഇഷ്ട്ടം ഇല്ലാത്ത ഭാഗത്തെ ഒളിപ്പിക്കാനും അത് താൽക്കാലികമായി മാറ്റാനും മേക്കപ്പ് ഇട്ടാൽ കഴിയും എന്ന് ഞാൻ കരുതിയിരുന്നു. അത് കൊണ്ട് തെന്നെ സ്ഥിരമായി മേക്കപ്പ് വസ്തുക്കളും ഉപയോഗിക്കുമായിരുന്നു. എന്നാൽ മേക്കപ്പ് അതിന് വേണ്ടിയല്ല ഉപയോഗിക്കേണ്ടത് എന്നും ഒന്നും ഒളിക്കാൻ വേണ്ടി ആകരുത് മേക്കപ്പ് ഉപയോഗിക്കേണ്ടത്,  നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കാനുള്ളതാണ് മേക്കപ്പ്. അതിനു ആദ്യം ചെയ്യേണ്ടത് നമ്മൾ എന്താണോ അതിനെ അംഗീകരിക്കുകയാണ് വേണ്ടത് എന്നുമാണ് അന്ന പോസ്റ്റിൽ കൂടി പറയുന്നത്.