നീയുമായി ഒരു പാർട്ടി നടത്താൻ കാത്തിരിക്കുകയാണ് ഞാൻ!

‘കുമ്ബളങ്ങി നൈറ്റസ്’ മലയാളികൾ അതുവരെ കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്ത പ്രേമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ഇഷ്ടം നേടിയെടുത്ത മലയാള സിനിമ. ആ സിനിമയിൽ ബേബി മോൾ എന്ന വേഷം…

‘കുമ്ബളങ്ങി നൈറ്റസ്’ മലയാളികൾ അതുവരെ കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്ത പ്രേമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ഇഷ്ടം നേടിയെടുത്ത മലയാള സിനിമ. ആ സിനിമയിൽ ബേബി മോൾ എന്ന വേഷം ചെയ്ത അന്ന ബെൻ മലയാളി മനസ് കീഴടക്കുകയായിരുന്നു. പിന്നീട് ‘ഹെലനാ’യി മലയാള സിനിമയില്‍ തന്റേതായ ഒരിടം സ്ഥാപിച്ചെടുക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത് തന്നെയാണ് കരിയറിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്നും അന്ന നേരുത്തെപറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ അന്ന പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സുഹൃത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള അന്നയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. അന്നയുടെ അടുത്ത സുഹൃത്ത് സ്റ്റീവിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. ‘ജന്മദിനാശംസകൾ കിളി. എന്റെ കുഞ്ഞനിയനും വല്യേട്ടനുമായ സ്‌മൈലിംഗ് പാക്കേജ്. ഐ ലവ് യൂ, നീയുമായി ഒരു പാർട്ടി നടത്താൻ ഞാൻ കാത്തിരിക്കുകയാണ്’ എന്നാണ് സ്റ്റീവിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം അന്ന കുറിച്ചിരിക്കുന്നത്. സ്റ്റീവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അന്ന പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ആരാണ് ഈ ചുള്ളൻ ചെറുക്കൻ എന്നാണ് ഒന്നടങ്കം സോഷ്യൽ മീഡിയ ചോദിക്കുന്നത്.

അടുത്തിടെ തന്റെ മേക്കപ്പിനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും അന്ന പങ്കുവെച്ച ഒരു പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് അന്നയെ പിന്തുണച്ചുകൊണ്ട് എത്തിയതും. ജൂഡ് ആൻറണി ഒരുക്കുന്ന സാറാസ്എന്ന ചിത്രമാണ് ഇനി അന്നയുടേതായി റിലീസിനൊരുങ്ങുന്നത്. സണ്ണി വെയിനിന്റെ നായികയായാണ് താരം ചിത്രത്തിൽ എത്തുന്നത്.