അന്ന ബെന്‍ തമിഴ് സിനിമയിലേക്ക്!! ഞെട്ടിക്കുന്ന ലുക്കില്‍ താരം

കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോള്‍ ആയി മലയാളി മനസില്‍ ഇടം പിടിച്ച നായികയാണ് അന്ന ബെന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധക മനസ്സില്‍ അന്ന കൂടുകൂട്ടി. ശേഷം ഹെലനിലും കപ്പേളയിലുമൊക്കെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ…

കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോള്‍ ആയി മലയാളി മനസില്‍ ഇടം പിടിച്ച നായികയാണ് അന്ന ബെന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധക മനസ്സില്‍ അന്ന കൂടുകൂട്ടി. ശേഷം ഹെലനിലും കപ്പേളയിലുമൊക്കെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ നായികയായി മാറി.

ഇപ്പോഴിതാ തമിഴിലേക്കും ചുവടുവച്ചിരിക്കുകയാണ് അന്ന. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കൊട്ടുകാളിയിലൂടെയാണ് അന്നയുടെ തമിഴ് എന്‍ട്രി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്.

അന്ന ബെന്‍ തന്നെയാണ് ടീസറിലെ ഹൈലൈറ്റ്. ഇത് അന്ന ബെന്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. സൂരിയാണ് ചിത്രത്തില്‍ നായകയാവുന്നത്. ശിവ കാര്‍ത്തികേയനാണ് കൊട്ടുകാളിയുടെ നിര്‍മ്മാണം. വിനോദ് രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഛായാഗ്രഹണം ബി ശക്തിവേല്‍, എഡിറ്റിംഗ് ഗണേഷ് ശിവയുമാണ്.