ബ്ലാക്കില്‍ ഹോട്ട് ലുക്കില്‍ അന്ന രാജന്‍- ചിത്രങ്ങള്‍ വൈറലാകുന്നു

അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ലെച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് തന്നെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച…

അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ലെച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് തന്നെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. ചിത്രം മികച്ച വിജയം ആണ് തിയേറ്ററില്‍ നേടിയെടുത്തത്. അത് കൊണ്ട് തന്നെ പിന്നീട് രേഷ്മയെ തേടി നിരവധി നല്ല അവസരങ്ങള്‍ മലയാള സിനിമയില്‍ നിന്ന് വന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നായി ഇടം പിടിച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by anna rajan (@annaspeeks)

അന്നയെന്നോ രേഷ്മയെന്നോ പറയുന്നതിനെക്കാള്‍ ലിച്ചി എന്ന് പറഞ്ഞാല്‍ താരത്തെ വളരെ പെട്ടന്ന് ആരാധകര്‍ക്ക് മനസിലാകും. അത്രയേറെ സ്വാധീനം ആണ് താരം ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേഷകരുടെ ഇടയില്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള ആണ് ആരാധകര്‍ ഏറ്റെടുത്തത്. കറുപ്പില്‍ ഹോട്ട് ലുക്കിലാണ് താരമെത്തിയത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Anna rajan

സിനിമയിലേക്ക് എത്തുന്നതിനു മുന്‍പ് നേഴ്സ് ആയി ജോലിനോക്കുകയായിരുന്നു അന്ന. ഒരിക്കല്‍ സംവിധായകന്‍ ലിജോയും അങ്കമാലി ഡയറീസിന്റെ പ്രൊഡ്യൂസര്‍ വിജയ് ബാബുവും സിനിമയിലേക്ക് ക്ഷണിക്കുന്നത് ഒരു ഹോസ്പിറ്റലിന്റെ പരസ്യ ബോര്‍ഡില്‍ അന്നയുടെ ഫോട്ടോ കണ്ടിട്ടാണ്. അങ്ങനെയാണ് അന്ന അങ്കമാലി ഡയറീസിലേക്ക് എത്തുന്നത്. വിദേശത്തേക്ക് പോകാന്‍ ജോലി റെഡി അയി നിന്ന സമയത്തായിരുന്നു അന്നയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ ജോലി വേണ്ടാന്ന് വെച്ച് അന്ന സിനിമയിലേക്ക് വരുകയായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും താരം പ്രധാന വേഷത്തില്‍ എത്തി.