വിനുമോഹനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആശംസയുമായി യുവനടി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആശംസയുമായി മലയാളത്തിലെ യുവനടി. യുവനട് അന്ന രാജനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ…

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആശംസയുമായി മലയാളത്തിലെ യുവനടി. യുവനട് അന്ന രാജനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നമുക്ക് ഒന്നിച്ച് അണിചേരാമെന്നാണ് അന്ന രാജൻ പങ്കുവെച്ചിരിക്കുന്ന വീഡിയോ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ മനോഹര ദൃശ്യങ്ങൾ ഉൾപ്പെടുത്തിലുള്ളതാണ് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഭാരത് ജോഡോ യാത്ര ആലുവയിൽ എത്താനിരിക്കെ ആലുവയിലേക്ക് സ്വാഗതമെന്നും താരം ആശംസിച്ചു.നടി ഈ വീഡിയോ തന്റെ ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം നടൻ വിനുമോഹനും അണിചേർന്നിരുന്നു.രാഹുൽഗാന്ധിക്കൊപ്പമുള്ള ഫോട്ടോ നടൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിന്നു.ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ അഭിനയരംഗത്തോയ്ക്ക് എത്തുന്നത്. ചിത്രത്തിലെ ‘ലിച്ചി’എന്ന കാഥാപാത്രത്തെ അതിമനോഹരമായാണ് അന്ന അവതരിപ്പിച്ചത്.