ആരാധകരുടെ വഴിപാടുകള്‍ വെറുതെയായില്ല, തലൈവരുടെ ‘അണ്ണാത്ത’ ബോക്‌സ് ഓഫീസ് പൊളിച്ചടുക്കുന്നു!

തലൈവര്‍ക്ക് വേണ്ടിയും അദ്ദേഹത്തിന്റെ പുതിയ സിനിമ അണ്ണാത്തെയ്ക്ക് വേണ്ടിയും ആരാധകര്‍ മണ്ണ് തിന്നതും പ്രത്യേക വഴിപാടുകള്‍ നടത്തിയതും വെറുതെ ആയില്ല. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം വമ്പന്‍ ഹിറ്റിലേക്ക് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 ദിവസംകൊണ്ടാണ് 225 കോടി ബോക് ഓഫീസില്‍ ഇടം ചിത്രം ഇടം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം സാമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസായ ബിഗ് ബജറ്റ് ചിത്രമാണ് അണ്ണാത്തെ.

റിലീസായ ദിനങ്ങളില്‍ തീയറ്ററുകളില്‍ നിയന്ത്രണം ഉണ്ടായിരുന്നു എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട് തീയേറ്ററുകളില്‍ പൂര്‍ണമായും ആളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചത് സിനിമയുടെ ഹിറ്റിന് അനുകൂല സാഹചര്യമായി. സൂപ്പര്‍സ്റ്റാറുകളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്. ആദ്യം ദിനം 70 കോടി കളക്ഷനാണ് ചിത്രം നേടിയത്.

രണ്ട് ദിവസംകൊണ്ട് 112 കോടി രൂപയും ചിത്രം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 1500 സ്‌ക്രീനുകളിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 1100 സ്‌ക്രീനുകളിലും പ്രദര്‍ശനമുണ്ട്. ശക്തമായ സാഹോദര്യ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് അണ്ണാത്തെ.

 

Previous articleതിരക്കഥയില്‍ ഇല്ലാത്ത രംഗം: അന്ന് പരിസരം മറന്ന് ചുംബിച്ച് രണ്‍വീറും ദീപികയും
Next articleഎന്നാലും ഈ വഞ്ചന ദുല്‍ഖറിനോട് വേണ്ടായിരുന്നു! കുറുപ്പിന്റെ കളക്ഷന്‍ റെക്കോഡുകളില്‍ തിരിമറി