സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം ഷാജി കൈലാസ് അല്ല, തുറന്ന് പറഞ്ഞു ആനി!

മലയാളി സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് ആനി. മലയാളത്തിലെ എല്ലാം സൂപ്പർ താരങ്ങൾക്കൊപ്പവും ആനി അഭിനയിച്ചിട്ടുണ്ട്. മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി…

annie about life

മലയാളി സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് ആനി. മലയാളത്തിലെ എല്ലാം സൂപ്പർ താരങ്ങൾക്കൊപ്പവും ആനി അഭിനയിച്ചിട്ടുണ്ട്. മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. എന്നാല്‍ സൂപ്പർ സ്റ്റാറായ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് ആനിയെന്നത് കൗതുകകരമായ കാര്യമാണ്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം സംവിധായകൻ ഷാജി കൈലാസുമായി പ്രണയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹശേഷം ആനി സിനിമ ജീവിതം വിടുകയും പൂർണ്ണമായും ഭർത്താവിനും കുടുംബത്തിനും വേണ്ടി ഒരു നല്ല വീട്ടമ്മയായി ജീവിക്കുകയും ആയിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആനി വീണ്ടും പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മികച്ച സ്വീകാര്യതയാണ് ആനി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതിനെ കുറിച്ച് ആനി പറഞ്ഞ വാക്കുകൾ വീണ്ടും വൈറൽ ആകുകയാണ്. പ്രണയത്തിൽ ആകുന്നതിനു മുൻപ് ഞങ്ങൾ തമ്മിൽ അധികം കണ്ടിട്ടില്ല. അമ്മയുടെ മീറ്റിങ്ങിലും ലൊക്കേഷനിലും ഒക്കെ വെച്ചേ കണ്ടിട്ടുള്ളു. മഴയെത്തും മുൻപേ ചിത്രം ഹിറ്റ് ആയപ്പോൾ അദ്ദേഹം എന്നെ വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ സംസാരത്തിനിടയിൽ അദ്ദേഹം എന്നോട് ചോദിച്ചു, എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ്, അത് താൻ ആണെങ്കിൽ എന്താകും തന്റെ തീരുമാനം എന്നാണു ചോദിച്ചത്. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് ഹിന്ദു കുടുംബത്തിലേക്ക് പോകുന്നതിന്റെ ടെൻഷൻ എല്ലാം ഉണ്ടായിരുന്നു. എന്നാൽ പെട്ടന്ന് അതിനോടെല്ലാം പൊരുത്തപ്പെട്ടു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ ഞാൻ തന്നെ തീരുമാനിച്ചതാണ്. കുടുംബവുമൊത്ത് കൂടുതൽ സമയം ചിലവഴിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.