മൊയ്തീന്‍ ആകേണ്ടിയിരുന്നത് ഞാന്‍, കാഞ്ചനമാലയായി മംമതയും! അനൂപ് മേനോന്‍

കാഞ്ചനമാലയുടെയും മൊയ്തീനിന്റെയും അനശ്വര പ്രണയം പറഞ്ഞ പൃഥ്വിരാജ്
ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. 2015 ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് തന്നെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും രചയിതാവുമായ അനൂപ് മേനോന്‍.

ഇന്ന് നമ്മള്‍ കണ്ട എന്ന് നിന്റെ മൊയ്തീന്‍ പോലെയല്ല അന്ന് ആര്‍ എസ് വിമല്‍ അത് പ്ലാന്‍ ചെയ്തിരുന്നതെന്ന് അനൂപ് മേനോന്‍ പറയുന്നു. മൊയ്തീനായി താനും കാഞ്ചനയായി മമത മോഹന്‍ദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുന്നു. ഇടയ്ക്കു ശങ്കര്‍ രാമകൃഷ്ണന്‍ ആ ചിത്രം കുറച്ചു രചിക്കുകയും ചെയ്തിരുന്നുവെന്നും അനൂപ് മേനോന്‍ പറഞ്ഞു.

പൃഥ്വിരാജ് വന്നതോടെയാണ് ആ ചിത്രം വലുതായതെന്നും അനൂപ് മേനോന്‍ പറയുന്നു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്റെ വെളിപ്പെടുത്തല്‍.

മാത്രമല്ല, 2014ല്‍ റിലീസ് ചെയ്ത സെവന്‍ത് ഡേയിലും താനായിരുന്നു നായകനാവേണ്ടിയിരുന്നത്. സെവന്‍ത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നത്. തങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നും അനൂപ് മേനോന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് നിര്‍മ്മാതാവുമായുണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ് അത് മാറിപ്പോയതെന്നും അനൂപ് മേനോന്‍ വ്യക്തമാക്കി.

Previous articleഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും; എംവിഡി പിടികൂടി
Next articleഅച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന സിനിമ, അത്തരമൊരു സിനിമ ഞാന്‍ ചെയ്യുമെന്ന് ആരും വിചാരിക്കില്ലല്ലോ? ഗോകുല്‍ സുരേഷ്