‘സിനിമ നിന്നുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ തന്നു’ അനൂപ് മേനോന്‍

സുരേഷ് ഗോപിയും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ദി ഡോള്‍ഫിന്‍സ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് അനൂപ് മേനോന്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് മേനോന്‍ ആയിരുന്നു. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന്…

സുരേഷ് ഗോപിയും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ദി ഡോള്‍ഫിന്‍സ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് അനൂപ് മേനോന്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് മേനോന്‍ ആയിരുന്നു. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോള്‍ സുരേഷ് ഗോപിയാണ് പണം തന്ന് സഹായിച്ചത് എന്നാണ് അനൂപ് മേനോന്‍ തുറന്നു പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.

‘ഡോള്‍ഫിന്‍ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് പടം തീര്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യില്‍ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാള്‍ അദ്ദേഹംമെന്നും താരം പറയുന്നു.

നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടന്‍. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ശശി തരൂരിനെ പോലെയൊക്കെയുള്ള എല്ലാവരും ബഹുമാനിക്കുന്നൊരു പൊളിറ്റിഷന്‍ ആകുമായിരുന്നു എന്നും അനൂപ് മേനോന്‍ പറഞ്ഞു.