പലതും അടക്കിപ്പിടിച്ച ചിരി..! മമ്മൂക്ക തന്നെ ഈ മണ്ണില്‍ ജനിച്ച ഏറ്റവും മികച്ച അഭിനേതാവ്!- അനൂപ് മേനോന്‍

പ്രേക്ഷകരുടെ മാറുന്ന ആസ്വാദന രീതിക്കൊപ്പം ചേര്‍ന്ന് പുതുമയുള്ള കഥാപാത്രങ്ങള്‍ തേടിപ്പോകുന്ന നടനാണ് മമ്മൂട്ടി. പുഴു, ഭീഷ്മപര്‍വ്വം, എറ്റവും ഒടുവില്‍ പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രം, ഇവയെല്ലാം ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. തീയറ്ററില്‍ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു അനുഭവം സമ്മാനിച്ച റോഷാക്ക് ഇപ്പോള്‍ ഒടിടി റിലീസിനും എത്തിയിരിക്കുകയാണ്. വീണ്ടും സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയ മികവിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ചും അതില്‍ മമ്മൂക്കയുടെ അനുഭവത്തെ കുറിച്ചും നടനും സംവിധായകനുമായ അനൂപ് മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫേസ്ബുക്കിലാണ് താരം സിനിമ കണ്ട ശേഷമുള്ള തന്റെ അഭിപ്രായം കുറിച്ചത്. സിനിമ കണ്ട് ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂക്ക എന്നാണ് അനൂപ് മേനോന്‍ കുറിക്കുന്നത്. ഇപ്പോഴാണ് റോഷാക്ക് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍. ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ

കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി..സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂര്‍ണ്ണ രാജവാഴ്ചയും… അനൂപ് മേനോന്‍ കുറിച്ചു. ഒപ്പം സിനിമയുടെ സംവിധായകന്‍ നിസാം ബഷീറിനുള്ള അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ സംവിധാന മികവിനെ കുറിച്ച് അനൂപ് കുറിച്ചത്.

എഴുപത്തിയൊന്നാം വയസ്സിലും അതിശയിപ്പിക്കുന്ന അഭിനയ പ്രകടനമാണ് മമ്മൂക്ക കാഴ്ച്ചവെയ്ക്കുന്നത് എന്നാണ് ആരാധകരും ഒരേ സ്വരത്തില്‍ പറയുന്നത്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ജഗദീഷ് എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രമായിരുന്നു റോഷാക്ക്.

Nikhina