‘തിമിംഗലവേട്ട’യ്ക്കിറങ്ങി അനൂപ് മേനോന്‍!!!

അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. രാകേഷ് ഗോപന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘തിമിംഗലവേട്ട’. വി.എം.ആര്‍.ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരുവനന്തപുരത്ത് അരങ്ങേറുന്ന രാഷ്ടീയ സംഭവ…

അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. രാകേഷ് ഗോപന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘തിമിംഗലവേട്ട’. വി.എം.ആര്‍.ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

തിരുവനന്തപുരത്ത് അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളാണ് ചിത്രത്തില്‍.
സറ്റയര്‍ രൂപത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ ചിത്രമാണ് ‘തിമിംഗലവേട്ട’. രമേഷ് പിഷാരടി, ജഗദീഷ്, മണിയന്‍ പിള്ള രാജു, നന്ദു, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, കോട്ടയം രമേഷ്, പി.പി.കുഞ്ഞികൃഷ്ണന്‍ മാഷ് (ന്നാ താന്‍ കേസ് കൊട് ഫെയിം), രാധികാ നായര്‍ (അപ്പന്‍ ഫെയിം) എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ഹരി നാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് ഈണം ഒരുക്കുന്നത്.
ഛായാഗ്രഹണം പ്രദീപ് നായരും എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം-കണ്ണന്‍ ആതിരപ്പള്ളി. മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരി സുധന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്.മുരുകന്‍. പി.ആര്‍.ഒ-വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.