‘അവള്‍ക്കിപ്പോള്‍ അവന്റെ മണമാണ്’ നാളെ റിലീസിനെത്തുന്ന പത്മയിലെ പുതിയ ട്രെയ്‌ലര്‍

അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പദ്മ നാളെ തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തു വന്നു. ‘നാളെ പദ്മ റിലീസ് ആകുന്നു.. കൂടുതല്‍ തള്ളുന്നില്ല.. ഒരു കുഞ്ഞുപടം.. ട്രെയിലര്‍ നിങ്ങള്‍ക്കായെന്ന്…

അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പദ്മ നാളെ തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തു വന്നു. ‘നാളെ പദ്മ റിലീസ് ആകുന്നു.. കൂടുതല്‍ തള്ളുന്നില്ല.. ഒരു കുഞ്ഞുപടം.. ട്രെയിലര്‍ നിങ്ങള്‍ക്കായെന്ന് പറഞ്ഞാണ് അനൂപ് മേനോന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മ. അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.

രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളായാണ് വേഷമിടുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, മാലാ പാര്‍വതി, ശ്രുതി രജനീകാന്ത് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഹാദേവന്‍ തമ്പിയാണ് ഛായാഗ്രഹണം. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.