ആമിയെ മകളായി തന്നതിന്, അച്ഛനമ്മമാര്‍ക്ക് നല്ല മരുമകളായതിന് നന്ദി, പ്രിയേ…! എട്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് അനൂപ് മേനോന്‍

നടനായും സംവിധായകനായും ശ്രദ്ധേയനായ താരമാണ് നടന്‍ അനൂപ് മേനോന്‍. ഇന്നിതാ താരത്തിന്റെ എട്ടാം വിവാഹവാര്‍ഷികമാണ്. നല്ലപാതി ഷമ അലക്സാണ്ടറിന് നേര്‍ന്ന ഹൃദ്യമായ വിവാഹവാര്‍ഷിക ആശംസയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. 2014 ഡിസംബര്‍ 27നാണ് അനൂപ് മേനോനും…

നടനായും സംവിധായകനായും ശ്രദ്ധേയനായ താരമാണ് നടന്‍ അനൂപ് മേനോന്‍. ഇന്നിതാ താരത്തിന്റെ എട്ടാം വിവാഹവാര്‍ഷികമാണ്. നല്ലപാതി ഷമ അലക്സാണ്ടറിന് നേര്‍ന്ന ഹൃദ്യമായ വിവാഹവാര്‍ഷിക ആശംസയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. 2014 ഡിസംബര്‍ 27നാണ് അനൂപ് മേനോനും ഷമയും വിവാഹിതരായത്. ഷമയുടേത് പുനര്‍വിവാഹമായത് ഏറെ വിവാദമായിരുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചു കൊണ്ടാണ് അനൂപ് ഷമയെ ജീവിത സഖിയാക്കിയത്.

വിവാഹശേഷമാണ് സിനിമാ കരിയറില്‍ അനൂപ് മേനോന്‍ വളര്‍ന്നത്. സംവിധായകനും ഗാനരചയിതാവുമായി മാറി. എല്ലാത്തിനും ഒപ്പം പിന്തുണയുമായി ഷമയുമുണ്ട്.

‘ഊഷ്മളമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി.. എന്റെ വമ്പന്‍ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ സാധിക്കാത്ത ഭ്രാന്തും സഹിച്ചതിന് നന്ദി, പ്രിയേ…
ആമിയെ പോലൊരു മകളെ തന്നതിനും, എന്റെ അച്ഛനമ്മമാര്‍ക്ക് നല്ല മരുമകളായതിനും, നമ്മള്‍ പുറപ്പെട്ട എണ്ണമറ്റ യാത്രകളിലെ എന്റെ ഏറ്റവും സാഹസികയായ സഹയാത്രികയായതിനും, നിന്റെ സുന്ദരമായ മനസ്സിനും.. ഏറ്റവും പ്രധാനമായി എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിനും….. സ്‌നേഹം.. എന്നാണ് അനൂപ് മേനോന്‍ കുറിച്ചത്. ഒപ്പം ഷമയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഈ വര്‍ഷം അനൂപ് മേനോന്റെ മൂന്നു ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തിയിരുന്നു.
പത്മ, വരാല്‍, കിംഗ് ഫിഷ് എന്നിവയായിരുന്നു ചിത്രങ്ങള്‍. പത്മ, കിംഗ് ഫിഷ് സിനിമകള്‍ സംവിധാനം ചെയ്തതും അനൂപ് മേനോന്‍ ആയിരുന്നു.