മീനാക്ഷി സിനിമയിലേക്ക്..!? ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പ്രതികരണം!!

സിനിമയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിക്ക് ഏറെ ആരാധകരാണ് ഉള്ളത്. താരപുത്രി എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് ഇതിന് മുന്‍പും ദിലീപിന്റെ മകള്‍ മീനാക്ഷി സിനിമയിലേക്ക് എത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മീനാക്ഷിയുടെ സിനിമാ എന്‍ട്രിയെ കുറിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മീനാക്ഷി പഠിത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത് എന്നും..

അവള്‍ ഇപ്പോള്‍ എംബിബിഎസ് പഠനത്തില്‍ ആണെന്നും അവള്‍ വളരെ ഒതുങ്ങി നില്‍ക്കുന്ന വ്യക്തിത്വം ആണെന്നും അനൂപ് പറയുന്നു. വീഡിയോകള്‍ എല്ലാം ചെയ്യാറുണ്ട് പക്ഷേ, അതെല്ലാം ആരും കാണാതെയാണ് മീനാക്ഷി ചെയ്യുന്നത്.. സ്വന്തമായി എവിടെയെങ്കിലും ക്യാമറ വെച്ച് ഷൂട്ട് ചെയ്യും.. പക്ഷേ എല്ലാം കഴിഞ്ഞ് നമ്മളെ കാണിച്ച് തരും എന്നും അനൂപ് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ അനൂപ് മീനാക്ഷിയെ കുറിച്ച് സംസാരിച്ചത്. അതേസമയം, ദിലീപിന്റെ ഇളയപുത്രി മഹാലക്ഷ്മിയും സുഖമായി ഇരിക്കുന്നു എന്നും അനൂപ് അഭിമുഖത്തില്‍ വെച്ച് കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ പോലും അത്ര സജീവമല്ലാത്ത മീനാക്ഷി ഇടയ്ക്ക് പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ പോലും പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മലയാളിപ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഇഷ്ടമാണ് ഈ താരപുത്രിയെ. എന്നാല്‍ സിനിമാ അഭിനയത്തോട് താരപുത്രിക്ക് വലിയ താല്‍പര്യം പോരെന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദ് പോലും പറഞ്ഞത്.

അതേസമയം, ദിലീപ് വീണ്ടും സിനിമാ മേഖലയില്‍ സജീവമായിരിക്കുകയാണ്. സഹോദരന്‍ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ദിലീപാണ്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകനായി എത്തിയത്. വോയിസ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Nikhina