‘എന്തിനാണ് കുറച്ചു അധികം ആളുകള്‍ ഈ സിനിമയെ ഇത്ര അധികം ഭയക്കുന്നത്’

നടന്‍ ഉണ്ണി മുകുന്ദനും യുട്യൂബറുമായുള്ള വിഷയത്തില്‍ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെ നടന്‍ ഉണ്ണി മുകുന്ദന്‍ വിളിച്ചതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ…

നടന്‍ ഉണ്ണി മുകുന്ദനും യുട്യൂബറുമായുള്ള വിഷയത്തില്‍ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെ നടന്‍ ഉണ്ണി മുകുന്ദന്‍ വിളിച്ചതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്തിനാണ് കുറച്ചു അധികം ആളുകള്‍ ഈ സിനിമയെ ഇത്ര അധികം ഭയക്കുന്നതെന്ന് അനൂപ് എസ് പണിക്കര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മാളികപ്പുറം
എന്തിനാണ് കുറച്ചു അധികം ആളുകള്‍ ഈ സിനിമയെ ഇത്ര അധികം ഭയക്കുന്നത് എന്ന് മനസിലാവുന്നില്ല,ഇവിടെ ആണ് ഒളിഞ്ഞു കിടക്കുന്ന ഏതോ ഒരു അജണ്ടയ്ക്കു വേണ്ടി കുരയക്കുന്ന പട്ടികളെ കാണാന്‍ പറ്റുന്നത്,നിങ്ങളുടെ ഈ അസ്വാസ്ഥത എന്തിനുള്ള ചട്ടം ആണെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്,ഇത് ഒരു ഭക്തി പടം ആണേല്‍ അതുകൊണ്ട് ആ യൂട്യൂബര്‍ പൊട്ടന് എന്താ പ്രോബ്ലം? സിനിമയ്ക്കു ഏതു വിഷയവും സംസാരിക്കാം എന്തിനെ കുറിച്ചും കഥ എഴുതി സിനിമ ആക്കാം,ഭക്തി,സിനിമ ആക്കിയാല്‍ എന്താ? മാളികപ്പുറം ആരുടേയും ഭക്തിയെ കളിയാക്കിയിട്ടില്ല,അത് വിട്ടു ഇങ്ങോട്ടു വന്നു ആരാധിക്കു എന്നും പറഞ്ഞിട്ടില്ല,
യൂട്യൂബ്ല്‍ റിവ്യൂസ് ഒക്കെ നല്ല കാര്യം തന്നെയാ,പക്ഷെ ഈ റിവ്യൂ പറയുന്നവര്‍ കുറച്ചു അധികം ആളുകള്‍ വെറും ഉടായിപ്പാണ്, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ 150rs കൊടുത്തു സിനിമ കണ്ടാല്‍ അഭിപ്രായം പറയാം എന്ന് പറയുന്ന താല്പര്യങ്ങള്‍ എല്ലാം മാനിക്കുന്നു,അത് പക്ഷേ നിങ്ങള്‍ കുറച്ചു റിവ്യൂവേഴ്‌സ് നു പറയാന്‍ ഒരു അര്‍ഹതയും ഇല്ല,സിനിമ കണ്ടു 150 പോയവര്‍ അവരുടെ ദേഷ്യം സങ്കടം കാണിക്കുമ്പോള്‍ അതിനു മാന്യത ഉണ്ട്,പക്ഷെ നിങ്ങള് എന്താ ചെയ്യുന്നത്,പടം കൊള്ളില്ല അത് പോരാ ഇത് പോരാ എന്നും പറഞ്ഞു നിങ്ങളുടെ കീശ വീര്‍പ്പിക്കുകയല്ലേ,അതുകൊണ്ട് നിങ്ങള് സാധാരണ പ്രേഷകരുടെ പ്രതിനിധി ആവണ്ട ആ ഉടായിപ്പു കീശ വീര്‍പ്പിക്കാനാണ് എന്ന് ജനങള്‍ക്ക് നന്നായി അറിയാം.പെട്ടെന്ന് ഒരു ദിവസം ഒരു യൂട്യൂബ് ചാനല്‍ തുടങി,മറ്റുള്ളവര് കഷ്ടപ്പെട്ട് എടുത്ത ഒരു സിനിമയില്‍ ചുരണ്ടി ചുരണ്ടി ഉണ്ടാക്കി തിന്നുന്നത് പോലെ അല്ല,ഒരു സിനിമാക്കാരന്‍ ആവുക എന്നത് വര്ഷങ്ങളുടെ കഷ്ടപ്പാട് അതിനു പിന്നില്‍ ഉണ്ട്,ചുരണ്ടി തിന്നാല്‍ അറിയില്ല,പണി എടുത്തു കഴിക്കാന്‍ അറിയാം,നല്ലവരായ റിവ്യൂവേഴ്‌സ്‌ന് ഇതു വായിച്ചാല്‍ ദേഷ്യം തോന്നില്ല…ഞാന്‍ പറഞ്ഞ തരത്തിലുള്ള റിവ്യൂവേഴ്‌സ്‌ന് ദേഷ്യം തോന്നും, പക്ഷെ പറയാതിരിക്കാന്‍ പറ്റില്ലല്ലോയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കൂടെയുള്ളവരെ കുറിച്ച് മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കുമെന്ന് അഭിലാഷ് പിള്ള ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കൂടാതെ സിനിമയില്‍ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാന്‍ അറിയൂ ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ലയെന്നും അദ്ദേഹം പറയുന്നു.