സീരിയൽ താരം അനൂപിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസ നേർന്ന് താരങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

സീരിയൽ താരം അനൂപിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസ നേർന്ന് താരങ്ങൾ

മലയാളികളുടെ ഇഷ്ടപാരമ്പര ആണ് സീത കല്യാണം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, അമ്മയുടെ മരണശേശം കുടുംബം നോക്കുന്ന സഹോദരിയും പിന്നെ അവളെ കല്യാൺ വിവാഹം കഴിക്കുന്നതുമാണ് സീരിയലിന്റെ പ്രമേയം, ബിബിഗ്‌ബോസ് താരം അനൂപാണ് പരമ്പരയിൽ കല്യാൺ ആയി എത്തിയിരുന്നത്, സീത ആയി ധന്യയും ആയിരുന്നു, വളരെ പെട്ടെന്നായിരുന്നു പരമ്പര ഏറെ ശ്രദ്ധ നേടിയത്. രാജേശ്വരി, സ്വാതി, അജയ് എന്നിവരായി എത്തുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആയിരുന്ന. ഒരു പുതുമുഖ താരം ആയിട്ടായിരുന്നു അനൂപ് പരമ്പരയിൽ എത്തിയത്, വളരെ പ്രേക്ഷക പിന്തുണ അനൂപിന് ലഭിച്ചിരുന്നു.

ഇതിനിടയിലാണ് കല്യാൺ ആയി എത്തിയ അനൂപ് കൃഷ്‍ണൻ ബിഗ് ബോസ് മത്സരാർത്ഥിയായി പോകുന്നത്. അതോടെ കഥയിൽ കല്യാൺ എന്ന പേര് മാത്രമായി അവശേഷിക്കുകയും ചെയ്തു. ബിഗ് ബോസിൽ നിന്നും തിരികെ എത്തിയ ശേഷം കല്യാൺ തിരികെ എത്തും എന്നതായിരുന്നു പ്രേക്ഷകരുടെ വിശ്വാസം. ഫൈനൽ റൌണ്ട് കൂടി കഴിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു സീരിയൽ പ്രേമികൾ. എന്നാൽ പ്രേക്ഷകർക്ക് നിരാശ നൽകിയാണ് ആ പ്രഖ്യാപനം എത്തിയത്. ഇനി പരമ്പരയിൽ എത്തില്ല എന്നാണ് താരം പറഞ്ഞത്, ബിഗ്‌ബോസിൽ എത്തിയ സമയത്താണ് താരം തന്റെ പ്രണയിനിയെ കുറിച്ച് പറഞ്ഞിരുന്നത്, താൻ പ്രണയത്തിൽ ആണെന്നും ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയാണ് ഉടൻ തന്നെ വിവാഹിതൻ ആകുമെന്ന് അനൂപ് പറഞ്ഞിരുന്നു.

ഇപ്പോൾ അനൂപിന്റേയും ഡോക്ടർ ഐശ്വര്യയുടേയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ജൂൺ 23 ന് രാവിലെ പത്ത് മണിക്കായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിന് ഉണ്ടായുരുന്നത്. വിവാഹ നിശ്ചയത്തിന്റെ ലൈവ് വീഡിയോ തന്റെ ആരാധകർക്കായ നടൻ ഇൻഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹനിശ്ചയദിവസം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അനൂപിനും ഇഷയ്ക്കും ആശംസകളുമായി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!