ഒറ്റക്കൈ കൊണ്ട് ഉയരങ്ങള്‍ കീഴടക്കി ഗിന്നസ് ബുക്കില്‍ ഇടം നേടി യുവതി

വൈകല്യങ്ങളും ശാരീരിക പരിമിതികളും അവഗണിച്ച് സ്വപ്നങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റും ഉണ്ട്. പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന ചിന്ത എപ്പോഴും അവരിലുണ്ട്. ഒറ്റക്കൈ കൊണ്ട് ഗിന്നസ് ബുക്കില്‍…

വൈകല്യങ്ങളും ശാരീരിക പരിമിതികളും അവഗണിച്ച് സ്വപ്നങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റും ഉണ്ട്. പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന ചിന്ത എപ്പോഴും അവരിലുണ്ട്.

ഒറ്റക്കൈ കൊണ്ട് ഗിന്നസ് ബുക്കില്‍ കയറിയ അനൗഷ് ഹുസൈനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഏറ്റവും കുത്തനെയുള്ള 374.85 മീറ്ററാണ് അനൗഷെയുടെ ഗിന്നസ് റെക്കോര്‍ഡ്. വലതു കൈമുട്ടിന് താഴെയില്ലാതെയാണ് അനൗഷെ ഹുസൈന്‍ ജനിച്ചത്.

ലണ്ടനില്‍ ജനിച്ചു വളര്‍ന്ന യുവതി 10 വര്‍ഷം മുമ്പ് ക്യാന്‍സറിനോടും എഹ്ലേഴ്സ്-ഡാന്‍ലോസ് സിന്‍ഡ്രോമിനോടും പോരാടുന്നതിനിടെയാണ് ക്ലൈംബിംഗ് കായികരംഗത്തേക്ക് എത്തിയത്.

മലകയറ്റ പരിശീലനത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം തന്റെ അംഗവൈകല്യമുള്ള കൈകൊണ്ട് പരിശീലിക്കുകന്നതാണെന്ന് അനൗഷെ പറയുന്നു. വലതു കൈയ്ക്കാണ് അംഗവൈകല്യം. അതുകൊണ്ട് തന്നെ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഈ കൈയ്ക്ക് അതീവ പ്രാധാന്യമുണ്ട്. ഇടതുകൈയെക്കാള്‍ കൂടുതല്‍ കരുത്തോടെ എങ്ങനെ ബാലന്‍സ് നിലനിര്‍ത്താമെന്നും എന്റെ ദുര്‍ബലമായ വശത്തെ ബാധിക്കാതെ എങ്ങനെ ലക്ഷ്യത്തിലെത്താമെന്നുമുള്ള പരിശീലനം വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു.

കയറുമ്പോള്‍ ഞാന്‍ സാധാരണ മനുഷ്യരെ പോലെയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി, സ്വന്തം വ്യക്തിത്വത്തോട് മല്ലിടുന്ന, വിട്ടുമാറാത്ത വൈകല്യമുള്ള ഒരു വ്യക്തിയെപ്പോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. കഴിഞ്ഞ വര്‍ഷം എന്റെ ആരോഗ്യം മോശമായിരുന്നു, അതിനാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്യുന്നത് ഒരു വലിയ നാഴികക്കല്ലാണെന്ന് എനിക്ക് തോന്നുന്നു.

കൗമാരപ്രായത്തില്‍ തന്നെ ആയോധന കലയില്‍ മികവ് തെളിയിച്ച ഹുസൈന്‍ ലക്‌സംബര്‍ഗ് ദേശീയ ടീമിന്റെ ഭാഗമായിരുന്നു. സങ്കടകരമെന്നു പറയട്ടെ, എഹ്ലേഴ്സ്-ഡാന്‍ലോസ് സിന്‍ഡ്രോം രോഗനിര്‍ണ്ണയത്തിന് ശേഷം അവളുടെ കരിയര്‍ വെട്ടിച്ചുരുക്കേണ്ടി വന്നു.