ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല, സിനിമ വിട്ടതായിരുന്നു, അൻസിബയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ മികച്ച ക്ലാസ്സിക്ക് ത്രില്ലർ ചിത്രം ആയി മാറിയിരിക്കുകയാണ് ദൃശ്യം 2, എങ്ങും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണ്, എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്, സിനിമയിലെ പ്രധാന വേഷം ചെയ്ത അന്സിബയുടെ…

മലയാളത്തിലെ മികച്ച ക്ലാസ്സിക്ക് ത്രില്ലർ ചിത്രം ആയി മാറിയിരിക്കുകയാണ് ദൃശ്യം 2, എങ്ങും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണ്, എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്, സിനിമയിലെ പ്രധാന വേഷം ചെയ്ത അന്സിബയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും, താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍സിബ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഈ രണ്ടാം വരവില്‍ അന്‍സിബ മികവുറ്റ പ്രകടനമാണ് ദൃശ്യം 2വില്‍ കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല. ദൃശ്യത്തിന് ശേഷം മൂന്നോ നാലോ സിനിമകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചില്ല. അങ്ങനെയാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. വീണ്ടും സിനിമയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും അന്‍സിബ പറയുന്നു. ഇനി സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്നും അന്‍സിബ പറയുന്നു.
ഇപ്പോൾ തന്റെ ഫേസ്ബുക്കിൽ കൂടി തന്റെ നന്ദി അറിയിക്കുകയാണ് താരം.

അന്സിബയുടെ പോസ്റ്റ് ഇങ്ങനെ

നന്നായി വരണം എന്ന ആഗ്രഹം കൊണ്ടാണ് സിനിമാ മേഖലയിലെത്തിയത്. ഒട്ടേറെ ശ്രമങ്ങൾക്കും, കഠിന പ്രയത്നങ്ങൾക്കും, ഒഴിവാക്കപ്പെടലുകൾക്കും ഒടുവിൽ ദൃശ്യം എന്ന ഗംഭീര ചിത്രത്തിൽ അവസരമൊരുങ്ങി. ആദ്യ ഭാഗത്തിൽ അഭിനയിച്ചവരുടെ പേരിന്റെ പട്ടികയിൽ ഞാനും ഉൾപ്പെട്ടുഎന്നാൽ അഭിനയം വിട്ട ഞാൻ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വരാനുഗ്രഹം കൊണ്ട് ദൃശ്യം 2ലൂടെ മടങ്ങി വരാൻ സാധിച്ചു. എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാൻ ദൃശ്യത്തിലൂടെ അവസരം തന്ന ജീത്തു ജോസഫ് സാറിന് നന്ദി. എന്നെയും എന്റെ ഭാവിയെയും മെച്ചപ്പെടുത്താൻ സഹായിച്ച മോഹൻലാൽ സാറിനും ആന്റണി പെരുമ്പാവൂർ സാറിനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.

സിനിമ വേണ്ടെന്ന് തീരുമാനിച്ച അന്‍സിബ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബിഎസ്സി വിഷ്വല്‍ കമ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ദൃശ്യം 2 എന്നത് എല്ലാവരേയും പോലെ തന്റെ മനസിലുമുണ്ടായിരുന്നില്ലെന്നും അന്‍സിബ പറയുന്നു. ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് മാത്രമാണ് അറിയുന്നതെന്നും ഒന്നര മണിക്കൂറു കൊണ്ട് തിരക്കഥ വായിച്ചു തീര്‍ത്തുവെന്നും അന്‍സിബ പറഞ്ഞിരുന്നു