ഇഷ്ട്ടം ഉള്ള കാര്യം ആണെങ്കിലും താൽപ്പര്യം ഇല്ലാതെ അത് ചെയ്യുന്നത് ഇഷ്ട്ടം ആല്ല!

മലയാളത്തിലെ മികച്ച ക്ലാസ്സിക്ക് ത്രില്ലർ ചിത്രം ആയി മാറിയിരിക്കുകയാണ് ദൃശ്യം 2, എങ്ങും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണ്, എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്, സിനിമയിലെ പ്രധാന വേഷം ചെയ്ത അന്സിബയുടെ…

മലയാളത്തിലെ മികച്ച ക്ലാസ്സിക്ക് ത്രില്ലർ ചിത്രം ആയി മാറിയിരിക്കുകയാണ് ദൃശ്യം 2, എങ്ങും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണ്, എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്, സിനിമയിലെ പ്രധാന വേഷം ചെയ്ത അന്സിബയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും, താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍സിബ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഈ രണ്ടാം വരവില്‍ അന്‍സിബ മികവുറ്റ പ്രകടനമാണ് ദൃശ്യം 2വില്‍ കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല. ദൃശ്യത്തിന് ശേഷം മൂന്നോ നാലോ സിനിമകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചില്ല. അങ്ങനെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. ദൃശ്യം 2 വിൽ കൂടി ശക്തമായ തിരിച്ച് വരവ് തന്നെയാണ് താരത്തിന് ലഭിച്ചത്.

ദൃശ്യത്തിൽ മോഹൻലാലിന്റെ മൂത്ത മകൾ ആയാണ് താരം എത്തിയിരുന്നത്. ചിത്രത്തിന് ശേഷം ഒന്ന് രണ്ടു ചിത്രങ്ങൾ കൂടി ചെയ്തുവെങ്കിലും പിന്നീട് വന്നതൊക്കെ നല്ല കഥാപാത്രങ്ങൾ അല്ലായിരുന്നത് കൊണ്ട് അഭിനയിക്കേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു താൻ എന്ന് അൻസിബ പറഞ്ഞു. നല്ല കഥയോ കഥാപാത്രങ്ങളോ ബാനറോ ഒന്നും തന്നെ നല്ലത് ആയിരുന്നില്ല. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർക്കും കഴിവും ക്രിയേറ്റിവിറ്റിയും ഉണ്ടങ്കിലേ സിനിമ നല്ലതാകു. അത്തരം സിനിമകളിൽ അഭിനയിച്ചാൽ നമുക്കും പ്രയോജനം ഉണ്ടാകു. എന്നാൽ ഇഷ്ട്ടം ഉള്ള ജോലി തന്നെ ഇഷ്ടപ്പെടാതെ ചെയ്യുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

അങ്ങനെ ഇരുന്നപ്പോൾ ആണ് ദൃശ്യം 2 വിന്റെ ഓഫർ വന്നത്. സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്ത് സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ഞാൻ സീരിയസ് ആയി തന്നെ ചിന്തിച്ചിരുന്നു. ഈ കാര്യം ഒരിക്കൽ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഞാൻ ലാലേട്ടനോട് പറയുകയും ചെയ്തു. എങ്കിൽ കഥ ഒന്ന് പറ എന്ന് ലാലേട്ടൻ പറഞ്ഞു. ലാലേട്ടൻ തമാശ പറയുകയാണെന്നാണ് ഞാൻ കരുതിയത്. ഞാൻ ഒഴിഞ്ഞു മാറിയപ്പോൾ ഹാൻസിബ കഥ പോലും പറയുന്നില്ല എന്ന് ലാലേട്ടൻ മറ്റുള്ളവരോട് പറഞ്ഞു കളിയാക്കി. അങ്ങനെ ഞാൻ കഥ പറഞ്ഞു. കഥ കേട്ട് കഴിഞ്ഞു അൻസിബ നല്ലൊരു സ്റ്റോറി ടെല്ലർ ആണെന്നും ഒരു ഭാവി ഉണ്ടെന്നും ലാലേട്ടൻ പറഞ്ഞെന്നും അൻസിബ  ഒരു മാധ്യമത്തിന് നകിയ അഭിമുഖത്തിൽ പറഞ്ഞു.