നിങ്ങൾ  കരുത്താർന്നവർ തന്നെ  സഹപ്രവർത്തകരെ പിന്തുണച്ചു കൊണ്ട് അൻസിബ!!

കഴിഞ്ഞ ദിവസം കോഴിക്കോട് മാളിൽ വെച്ച് ലൈംഗികാതിക്രമം  നേരിട്ട യുവ നടിമാരെ  പിന്തുണച്ചു കൊണ്ട് നടി അൻസിബ ഹസ്സൻ ഇപ്പോൾ രംഗത്തു  എത്തിയിരിക്കുകയാണ്. നിങ്ങൾ നിശബ്ധരായി ഇരിക്കാതെ കരുത്തോട്  പ്രതികരിച്ചതുകൊണ്ടു നിങൾ ഇരുവരും  ഇന്നത്തെ…

കഴിഞ്ഞ ദിവസം കോഴിക്കോട് മാളിൽ വെച്ച് ലൈംഗികാതിക്രമം  നേരിട്ട യുവ നടിമാരെ  പിന്തുണച്ചു കൊണ്ട് നടി അൻസിബ ഹസ്സൻ ഇപ്പോൾ രംഗത്തു  എത്തിയിരിക്കുകയാണ്. നിങ്ങൾ നിശബ്ധരായി ഇരിക്കാതെ കരുത്തോട്  പ്രതികരിച്ചതുകൊണ്ടു നിങൾ ഇരുവരും  ഇന്നത്തെ സ്ത്രീകൾക്ക് ഒരു പ്രചോദനം തന്നെയാണ് അൻസിബ പറയുന്നു. നിങ്ങൾ നിശബ്ധരല്ല, കരുത്താർന്നവർ തന്നെ വളരെ  പെട്ടന്ന് തന്നെ പ്രതികരിച്ചു ഇത് മിക്ക സ്ത്രീകൾക്കും ഒരു പ്രചോദനം ആണ്.

കരുത്തരായ ഞങ്ങളുടെ പെൺകുട്ടികളുടെ കരുതൽ മാത്രം ആണ്. ഈ ഒരു കാര്യത്തിൽ സാനിയെയും, ഗ്രേസ് ആന്റണിയെയും പിന്തുണച്ചു കൊണ്ട് നിരവധി താരങ്ങൾ രംഗത്തു എത്തിയിട്ടുണ്ട്. നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ  തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന സ്റ്റാർ ഡേ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കു വേണ്ടിയാണു ഇവരെല്ലാം ഒപ്പം ഈ യുവ നടിമാരും എത്തിച്ചേർന്നത്. ഇവിടെ 9 മണിയോട് പരുപാടി അവസാനിച്ചിരുന്നു.

ഈ സംഗം തിരിച്ചു പോകാൻ തുടങ്ങിയപ്പോളാണ് ആരോ ഒരാൾ ഈ നടിമാരെ  കയറി പിടിച്ചത്. ജനങ്ങൾ കൂടാൻ തുടങ്ങിയപ്പോളാണ് ഇവരെല്ലാം മറ്റൊരു വഴി പോകാൻ തീരുമാനിച്ചത്, അങ്ങനെ പോകുന്ന സമയത്തായിരുന്നു കൈയേറ്റം ഉണ്ടായത്. ഇതിനിടയിൽ ആണ് യുവ നടി തന്നെ ഉപദ്രവിച്ച ആളിന്റെ മുഖത്തടിച്ചത്. എന്നാൽ ഇതേ അനുഭവം മറ്റേ നടിക്കും സംഭവിച്ചു, ഈ വാർത്ത താരങ്ങൾ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.